കോഫി കുടിക്കുന്നതുകൊണ്ട് എന്തുണ്ട് ഗുണം

കോഫി കുടിക്കുന്നവരില്‍ ത്വക്ക് സംബന്ധമായ രോഗങ്ങള്‍ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. കാന്‍സര്‍, മറവി, പ്രമേഹം, വിഷാദം എന്നിവയെ പ്രതിരോധിക്കുന്നതിന് കോഫി കുടിക്കുന്നത് നല്ലതാണെന്ന മുമ്പ് ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

കോഫി കുടിക്കുന്നതുകൊണ്ട് എന്തുണ്ട് ഗുണം

ത്വക്ക് സംബന്ധമായ രേഗങ്ങള്‍ക്ക് 'കോഫി' ഗുണം ചെയ്യുമെന്ന് പുതിയ കണ്ടെത്തല്‍. റോദെദ്വീപിലെ ബ്രൗണ്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ദിവസവും നാലു കപ്പ് കോഫി കുടിക്കുന്നതിലൂടെ റോസേസിയ എന്ന ത്വക്ക് രോഗത്തില്‍ നിന്നും രക്ഷ നേടാമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലിലൂടെ ഗവേഷകര്‍ പറയുന്നു

കോഫി കുടിക്കുന്നവരില്‍ ത്വക്ക് സംബന്ധമായ രോഗങ്ങള്‍ കുറവാണെന്നാണ് കണ്ടെത്തല്‍. കാന്‍സര്‍, മറവി, പ്രമേഹം, വിഷാദം എന്നിവയെ പ്രതിരോധിക്കുന്നതിന് കോഫി കുടിക്കുന്നത് നല്ലതാണെന്ന മുമ്പ് ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

റോസേസിയ എന്നത് ശരീരഭാഗങ്ങള്‍ ചുവന്നരീതിയിലേക്ക് മാറുന്ന ഒരു തരം അവസ്ഥയാണ്. റോസേസിയയുടെ പല ലക്ഷണങ്ങളും പലരിലും പ്രകടമാണെങ്കിലും അലര്‍ജിയുടേയോ റീയാക്ഷന്റെയോ ഫലമായാണ് ഇതെന്ന് തെറ്റിദ്ധരിക്കാറാണ് പതിവ്.

നാഷണല്‍ ഇന്‍സ്റ്റിറ്റുഷന്‍ ഓഫ് ഹെല്‍ത്തിന്റെ പഠനത്തില്‍ സ്ത്രീകള്‍ക്കിടയില്‍ മാറാവ്യാധിയായി റോസേസ്യ ഉണ്ടെന്നാണ്. എന്നാല്‍ കോഫിയുടെ ഉപയോഗം ഇത്തരം രോഗത്തില്‍ നിന്നും പൊതുവെ സംരക്ഷിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസവും സ്ത്രീകളും അല്ലാത്തവരും നാലു കപ്പ് കോഫി കുടിക്കുകയാണെങ്കില്‍ ഇത്തരം രോഗങ്ങളെ തടയിടാമെന്നും ഗവോഷകര്‍ പറയുന്നു.

Read More >>