സമ്പന്നരായ സുന്ദരന്മാരോട് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രിയമെന്ന് പഠനം

Published On: 8 May 2018 8:45 AM GMT
സമ്പന്നരായ സുന്ദരന്മാരോട് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രിയമെന്ന് പഠനം

ധനികരും സുന്ദരന്മാരുമായ ആണ്‍കുട്ടികളോടൊപ്പം രാത്രി ചെലവഴിക്കാനാണ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നതെന്ന് പഠനങ്ങള്‍. റെസിങ് വാഹനങ്ങളോടിക്കുകയും വിലകൂടിയ ആഭരണങ്ങള്‍ ധരിക്കുകയും ചെയ്യുന്ന പുരുഷന്മാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ താല്‍പര്യമെന്നും പഠനങ്ങള്‍ പറുന്നു. അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയാണ് പഠനം നടത്തിയത്.

സുഖകരമല്ലാത്ത ദാമ്പത്യത്തില്‍ ഭര്‍ത്താവിലുപരി മറ്റൊരു പുരുഷനെ സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്. അതിനു വേണ്ടി കുടുംബം ഉപേക്ഷിക്കാന്‍ വരെ അവര്‍ തയ്യാറാണെന്നും പഠനം പറയുന്നു. സ്ത്രീകളെയപേക്ഷിച്ച് പുരുഷന്മാര്‍ കൂടുതല്‍ സമ്പത്ത് പ്രദര്‍ശിപ്പിക്കുവാനിഷ്ടപ്പെടുന്നുണ്ടെന്നും പാരമ്പര്യമായി ദാതാവ് എന്ന ചിന്ത അവരില്‍ ഉളളതുകൊണ്ടാണിതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

പുതിയ ബന്ധത്തില്‍ പങ്കാളിയുടെ കുട്ടികളെ കൂടെ സ്വീകരിക്കാനുള്ള പ്രവണത മനുഷ്യന്റെ പരിണാമപരമായ പുരോഗതിയെ സുചിപ്പിക്കുന്നു.
ഒരുകൂട്ടം ആളുകള്‍ ഇവരെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സാമ്പത്തികവും ലൈംഗികവുമായ സുഖത്തിന് വേണ്ടിയാണ് കുടുംബം പോലും ഉപേക്ഷിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാവുന്നാണ് അവരുടെ ആരോപണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്റ്റര്‍ ഡാനിയേല്‍ ക്രൂഗര്‍ പറഞ്ഞു. പക്ഷെ ഇത്തരം ഗുണങ്ങളുള്ള പുരുഷന്മാരില്‍ കൂടുതല്‍ സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നതോടെ മിക്കവാറും ബന്ധങ്ങള്‍ക്ക് അല്‍പായുസ് മാത്രമാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top