ഓഗസ്റ്റ് 1 മുതല്‍ ലോക മുലയൂട്ടല്‍ വാരം

Published On: 1 Aug 2018 5:30 AM GMT
ഓഗസ്റ്റ് 1 മുതല്‍ ലോക മുലയൂട്ടല്‍ വാരം

ഓഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരം ആചരിക്കും. ജനിച്ച് എത്രയും പെട്ടെന്നോ അല്ലെങ്കില്‍ ഒരു മണിക്കൂറിനുള്ളിലോ കുഞ്ഞിനെ മുലയൂട്ടൂ എന്നാണ് ഇത്തവണത്തെ സന്ദേശം.

ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ മുലയൂട്ടാത്ത കുഞ്ഞുങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ വളര്‍ച്ചയുണ്ടാകാനുള്ള സാധ്യത കുറവാണ്. ആദ്യമണിക്കൂറിനുള്ളില്‍ മുലയൂട്ടാത്ത നവജാത ശിശുക്കള്‍ക്ക് മരണവും രോഗവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.എന്നാല്‍ അഞ്ചില്‍ മൂന്ന് കുട്ടികളെ ജനിച്ച് ആദ്യമണിക്കൂറിനുള്ളില്‍ മുലയൂട്ടാറില്ലെന്ന് യുണിസെഫ്. യുണിസെഫും ലോകാരോഗ്യസംഘടനയും വ്യക്തമാക്കുന്നു.

വികസിത രാജ്യങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങളുടെ കണക്കാണ് പുറത്ത് വിട്ടത്. ഓഗസ്റ്റ് ഒന്നിന് ലോക മുലയൂട്ടല്‍ ദിനമായി ആചരിക്കുന്നതിനാലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2005ല്‍ ഏകദേശം 23.1 ശതമാനമായിരുന്നത് 2015 ആയപ്പോള്‍ 41. 5 ശതമാനമായി ഉയര്‍ന്നു. മുലയൂട്ടല്‍ എല്ലാ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ജീവിതത്തിലെ ആരോഗ്യകരമായ തുടക്കമാണ്.

മസ്തിഷകത്തിന്റെ വളര്‍ച്ചയ്ക്കും, പ്രതിരോധശേഷിയെയും പ്രതിരോധ സംവിധാനത്തെയും ഉത്തേജിപ്പിക്കുന്നതും മുലയൂട്ടലാണെന്ന് യുണിസെഫ് ഇന്ത്യയുടെ യാസ്മിന്‍ അലി ഹഖ് വ്യക്തമാക്കി. മുലയൂട്ടല്‍ താമസിക്കുന്നത് കുട്ടികള്‍ക്ക് ദോഷകരമാണെന്നും അവര്‍ വ്യക്തമാക്കി. പല രാജ്യങ്ങളിലും മുലയൂട്ടല്‍ ആരംഭിക്കുന്നത് വ്യത്യസ്ത സമയങ്ങളിലാണ്.


Top Stories
Share it
Top