ജൂണ്‍ ഒന്നുമുതല്‍ കര്‍ഷകരുടെ മഹാപ്രക്ഷോഭം; ഉത്പന്നങ്ങള്‍ വിപണിയിലെത്തില്ല

Published On: 2018-05-05 09:15:00.0
ജൂണ്‍ ഒന്നുമുതല്‍ കര്‍ഷകരുടെ മഹാപ്രക്ഷോഭം; ഉത്പന്നങ്ങള്‍ വിപണിയിലെത്തില്ല

ചണ്ഡിഗഡ്: ജൂണ്‍ ഒന്നുമുതല്‍ വിളകള്‍ വിപണിയിലേക്കെത്തിക്കാതെ രാജ്യത്താകമാനം പത്തു ദിവസത്തെ മഹാപ്രക്ഷോഭത്തിന് കര്‍ഷകര്‍ തയ്യാറെടുക്കുന്നു. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കിസാന്‍ ഏകത മഞ്ച്, രാഷ്ട്രീയ കിസാന്‍ മഹാ സംഘ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുന്നത്.

മഹാപ്രക്ഷോഭത്തില്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പാല്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളൊന്നും തന്നെ വിപണിയിലേക്കെത്തിക്കില്ല. കാര്‍ഷിക വിളകള്‍ക്ക് നിശ്ചിത വില ഉറപ്പാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടു വയ്ക്കുന്നത്.

Top Stories
Share it
Top