പുതുതലമുറയെ കൃഷി ആകര്‍ഷിക്കാന്‍ നെല്‍പ്പാടങ്ങളില്‍ സൗന്ദര്യമത്സരം!

പഞ്ചിം: യുവജനങ്ങളെ കൃഷി ആകര്‍ഷിക്കാന്‍ നെല്‍പ്പാടങ്ങളില്‍ സൗന്ദര്യമത്സരം സംഘടിപ്പിക്കാമെന്ന് ഗോവ കാര്‍ഷിക മന്ത്രി വിജയ് സര്‍ദേശായി....

പുതുതലമുറയെ കൃഷി ആകര്‍ഷിക്കാന്‍ നെല്‍പ്പാടങ്ങളില്‍ സൗന്ദര്യമത്സരം!

പഞ്ചിം: യുവജനങ്ങളെ കൃഷി ആകര്‍ഷിക്കാന്‍ നെല്‍പ്പാടങ്ങളില്‍ സൗന്ദര്യമത്സരം സംഘടിപ്പിക്കാമെന്ന് ഗോവ കാര്‍ഷിക മന്ത്രി വിജയ് സര്‍ദേശായി. ''പുതുതലമുറക്കിടയില്‍ കൃഷി ആകര്‍ഷിക്കുന്നില്ല. പഴയ ജനതയുടെ തൊഴിലാണ് കൃഷിയെന്നാണ് പുതതലമുറ കരുതുന്നത്.'' സര്‍ദേശായി പിടിഐയോട് പറഞ്ഞു.

''അവരെ ആകര്‍ഷിക്കുന്നതിനായി നെല്‍പ്പാടങ്ങളില്‍ സൗന്ദര്യമത്സരം സംഘടിപ്പിക്കാന്‍ തയ്യാറാണ്'' എന്നു കൃഷ്യമന്ത്രി സര്‍ദേശായി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിള കിട്ടാന്‍ വേദമന്ത്രം ഉരുവിടുന്ന പദ്ധതിയുമായി കഴിഞ്ഞ മാസം ഇദ്ദേഹം രംഗത്തെത്തിയിയിരുന്നു.

ദിവസവും 20 മിനുട്ട് നേരം ''ഓം റും ജും സാഅ്'' എന്ന മന്ത്രം ചൊല്ലണമെന്നായിരുന്നു പദ്ധതി. കര്‍ഷകര്‍ക്ക് 'കോസ്മിക് എനര്‍ജി' ലഭിക്കാനുളള വിദ്യയാണ് ഈ മന്ത്രമെന്ന വാദത്തെ അദ്ദേഹം പിന്തുണച്ചിരുന്നതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

We need to make agriculture attractive for young generation, for that, if required even conduct beauty contest in the fields @VijaiSardesai told the House on demands for grants for Agriculture.

— Goa News Hub (@goanewshub) August 1, 2018

Story by
Next Story
Read More >>