7-ാം ശമ്പള കമ്മീഷന്‍: സ്വാതന്ത്ര്യദിന പ്രഖ്യാപനത്തില്‍ ശമ്പള വര്‍ദ്ധനവുണ്ടാകില്ല

Published On: 2018-08-04 04:00:00.0
7-ാം ശമ്പള കമ്മീഷന്‍: സ്വാതന്ത്ര്യദിന പ്രഖ്യാപനത്തില്‍ ശമ്പള വര്‍ദ്ധനവുണ്ടാകില്ല

ന്യൂഡല്‍ഹി: കേന്ദ്ര ജീവനക്കാരുടെ ശമ്പള വര്‍ദ്ധന പ്രധാനമന്ത്രിയുടെ സ്വതന്ത്ര്യദിന പ്രഖ്യാപനത്തിലുണ്ടാകില്ലെന്ന് ധനകാര്യ സഹമന്ത്രി ലോക്‌സഭയില്‍ വെളിപ്പെടുത്തി. രാജ്യത്ത് 50 ലക്ഷം കേന്ദ്രജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് ഇക്കുറി ദേശീയ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ ധനമന്ത്രാലയം തളളിക്കളയുകയായിരുന്നു.

7-ാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ക്ക് അപ്പുറത്തുളള വര്‍ദ്ധനവുണ്ടാകില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു. 2019 തെരഞ്ഞെടുപ്പിനു മുമ്പാകെ കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ. പ്രതീക്ഷക്ക് തിരിച്ചടിയായത് റിസര്‍വ്വ് ബാങ്കിന്റെ ദ്വൈമാസ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ്. പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതായി ആര്‍ബിഐ ദ്വൈമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ പണപ്പെരുപ്പം വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗധര്‍ കരുതുന്നത്. റിപ്പോ നിരക്ക് 6.5 ആക്കി ഉയര്‍ത്താന്‍ ആര്‍ബിഐ ബുധനാഴ്ച തിരുമാനിച്ചിരുന്നു.

Top Stories
Share it
Top