ഇന്ത്യന്‍ പലചരക്കു വിപണി കൈയ്യടക്കാന്‍ ആമസോണ്‍

ബംഗളൂരു: ഇന്ത്യന്‍ പലചരക്കുവിപണി കൈയ്യടക്കാന്‍ ഒരുങ്ങി അമേരിക്കന്‍ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനമായ ആമസോണ്‍. ഇന്ത്യയില്‍ എവിടെയും പലചരക്ക് സാധനങ്ങള്‍...

ഇന്ത്യന്‍ പലചരക്കു വിപണി കൈയ്യടക്കാന്‍ ആമസോണ്‍

ബംഗളൂരു: ഇന്ത്യന്‍ പലചരക്കുവിപണി കൈയ്യടക്കാന്‍ ഒരുങ്ങി അമേരിക്കന്‍ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനമായ ആമസോണ്‍. ഇന്ത്യയില്‍ എവിടെയും പലചരക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന പദ്ധതി അഞ്ച് വര്‍ഷം കൊണ്ട് നടിപ്പിലാക്കാനാണ് ആമസോണിന്റെ തീരുമാനം.

ആമസോണ്‍ ഫ്രഷ് എന്നാണ് പുതിയ പദ്ധതിയുടെ പേര്. പരചരക്ക് സാധനങ്ങള്‍, പച്ചക്കറി, ഇറച്ചി തുടങ്ങിയ സാധനങ്ങള്‍ വീട്ടിലെത്തിച്ചുനല്‍ക്കുന്നതാണ് പദ്ധതി. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സോപ്പുകള്‍, ക്ലീനിംഗ് ഉത്പന്നങ്ങള്‍ എന്നി ആമസോണ്‍ വഴി ഇന്ന് ലഭ്യമാണ്. ഇതില്‍ നിന്ന് ഒരു പടികൂടി ഉയര്‍ന്ന് ആവശ്യസാധനങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് എത്തിച്ചു നല്‍ക്കാനാണ് പുതിയ പദ്ധതിയിലുടെ ഉദ്ദേശിക്കുന്നത്.

ആമസോണ്‍ ഫ്രഷ് എന്ന് പുറത്തിറക്കാന്‍ കഴിയുമെന്ന് പറയാനാവില്ലെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാവുമെന്നും ആമസോണ്‍ ഇന്ത്യ തലവന്‍ അമിത് അഗര്‍വാള്‍ പറഞ്ഞു. യു.എസില്‍ മുമ്പേ തന്നെ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. നിലവില്‍ ഇന്ത്യയില്‍ പാന്‍ട്രി എന്ന പേരില്‍ ആമസോണ്‍ ചെറിയ തോതില്‍ പലചരക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഇത് വിപുലീകരിച്ച് ആമസോണ്‍ ഫ്രഷ് ആക്കിമാറ്റാനാണ് തീരുമാനം.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ആമസോണിന്റെ കച്ചവടം പകുതിയിലധികവും പലചരക്ക് സാധനങ്ങളുടെതാവും എന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 200 ബില്യണ്‍ ഡോളര്‍ എത്തിയ സാഹചര്യത്തില്‍ രാജ്യത്ത് വലിയ സാധ്യതയാണ് ആമസോണ്‍ കാണുന്നത്. കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ലഭ്യമായതും ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രചാരം നേടിയതും വിപണി ഇനിയും വളരാന്‍ സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ആമസോണിന് ഇന്ത്യയില്‍ നിലവില്‍ 10 കോടി ഉപപോക്താക്കളുണ്ട്.

Story by
Read More >>