എണ്ണ ഇറക്കുമതിയില്‍ യുഎസ് അന്ത്യശാസനമല്ല, ഇന്ത്യ പരിഗണിക്കേണ്ടത് ഭുമിശാസ്ത്രപരമായ സൗകര്യം: ഇറാന്‍

Published On: 12 July 2018 3:45 AM GMT
എണ്ണ ഇറക്കുമതിയില്‍ യുഎസ് അന്ത്യശാസനമല്ല, ഇന്ത്യ പരിഗണിക്കേണ്ടത് ഭുമിശാസ്ത്രപരമായ സൗകര്യം: ഇറാന്‍

വെബ്ഡസ്‌ക്: ഇന്ത്യക്ക് എണ്ണ നല്‍കുന്നതിന് സാധ്യമായതൊക്കെ ചെയ്യുമെന്ന് ഇറാന്‍. ഇന്ത്യ തങ്ങളുടെ വിശ്വസ്തരായ ഊര്‍ജ്ജ പങ്കാളിയാണെന്നും ഇറാന്‍ വക്താവ് പറഞ്ഞു. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നവംബര്‍ മാസത്തോടെ നിര്‍ത്തണമെന്ന യുഎസ് അന്ത്യശാസനം നിലനില്‍ക്കെയാണ് ഇറാന്‍ എംബസിയുടെ വിശദീകരണം. ഇന്ത്യയിലെ ഇറാന്‍ ഡെപ്യൂട്ടി അബാസിഡര്‍ മസൂദ് റസ്‌വാനിയന്‍ റഹാങ്കിയാണ് എണ്ണ ഇറക്കുമതി സംബന്ധിച്ച വിശദീകരണം നല്‍കിയത്.

അതെസമയം, ഇറാനെ ഉപരോധിക്കണമെന്ന യുഎസ് ആവശ്യം അനുസരിച്ച് എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ ഇന്ത്യക്ക് നല്‍കി വരുന്ന പ്രത്യേക ആനുകൂല്യം നിര്‍ത്തിവെക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യ നേരിടുന്ന എണ്ണ പ്രതിസന്ധി മറികടക്കാന്‍ ഭൂമിശാസ്ത്രപരമായ സൗകര്യങ്ങള്‍ പരിഗണിച്ചായിരിക്കണം ഊര്‍ജ്ജ പങ്കാളിയെ സ്വീകരിക്കേണ്ടതെന്നും ഇറാന്‍ എബസി അഭിപ്രായപ്പെട്ടു. യുഎസ് -ഇറാന്‍ ആണവ കരാറില്‍ നിന്നും മെയ്മാസം ട്രംപ് പിന്മാറിയിരുന്നു.

ഇറാനെ ഉപരോധിക്കാന്‍ സഖ്യരാഷ്ട്രങ്ങളോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് യുഎസിന്റെ യുഎന്‍ പ്രതിനിധി നിക്ക് ഹാലി ഇന്ത്യക്ക്‌
അന്ത്യ ശാസനം നല്‍കിയത്. ഈ മാസം നവംബര്‍ നാലാണ് ഇറക്കുമതി നിര്‍ത്താന്‍ യുഎസ് ആവശ്യപ്പെട്ട അവസാന തിയ്യതി. തന്ത്രപ്രധാനമായ ചാമ്പാര്‍ തുറമുഖം വികസിപ്പിക്കുന്നതിനായി ഇന്ത്യ നിക്ഷേപം ഇറക്കുന്നത് ഇറാന്‍ സ്വാഗതം ചെയ്തു.


Top Stories
Share it
Top