നോട്ടുനിരോധനം ഫലപ്രദമായില്ലെന്നതിന്റെ  തെളിവാണ് എ.ടി.എം പ്രതിസന്ധി- ദത്താഗുപ്ത

വെബ്ഡസ്‌ക്: കള്ളപ്പണം ഇല്ലാതാകുന്നതിനും ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നടപ്പിലാക്കിയ നോട്ട് നിരോധനം വേണ്ടത്ര ഫലം...

നോട്ടുനിരോധനം ഫലപ്രദമായില്ലെന്നതിന്റെ  തെളിവാണ് എ.ടി.എം പ്രതിസന്ധി- ദത്താഗുപ്ത

വെബ്ഡസ്‌ക്: കള്ളപ്പണം ഇല്ലാതാകുന്നതിനും ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നടപ്പിലാക്കിയ നോട്ട് നിരോധനം വേണ്ടത്ര ഫലം കണ്ടില്ലെന്നതിന്റെ തെളിവാണ് കുറച്ച് നാളായി രാജ്യത്ത് വ്യാപകമായി നേരിടുന്ന എ.ടി.എം പ്രതിസന്ധിയെന്ന് എഴുത്തുകാരി ദത്താഗുപ്ത അഭിപ്രായപ്പെട്ടു. 'ദി വയര്‍' ന്യൂസ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് അഭിപ്രായം വ്യക്തമാക്കിയത്. കറന്‍സി ഉപയോഗം വെടിഞ്ഞ് ജനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുമെന്നത് സ്വപ്നം മാത്രമാണ്.

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും എ.ടി.എമുകള്‍ വറ്റിവരണ്ടത് 2016 ലെ നോട്ട് നിരോധനം ജനങ്ങളെ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചുവെന്ന് അവര്‍ കുറിച്ചു. നോട്ട്‌നിരോധനകാലത്ത് ഡിജിറ്റല്‍ പണിമിടപാടുകളുടെ എണ്ണം വര്‍ദ്ധിച്ചത് കണക്കിലെടുത്ത് രാജ്യത്ത് കറന്‍സി ഉപഭോഗം കുറയുമെന്ന് കരുതിയ കേന്ദ്ര-സംസ്ഥാനം സര്‍ക്കാറുകള്‍ക്ക് തെറ്റുപറ്റിയെന്ന് വേണം കരുതാന്‍. ജനങ്ങളുടെ ആവശ്യത്തിനുള്ള കറന്‍സി കൈവശമുണ്ടെങ്കിലും അവ എ.ടി.എം ല്‍ നിറക്കുന്നതിനുള്ള സാങ്കേതിക തടസങ്ങളാണ് നിലവിലെ എ.ടി.എം പ്രതിസന്ധിക്ക് കാരണമെന്ന് ആര്‍.ബി.ഐ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ വ്യത്യസ്ത വലുപ്പത്തിലുള്ള എ.ടി.എം ഭൂരിഭാഗം എ.ടി.എം കളിലും നിറക്കാനോ പിന്‍വലിക്കാനോ സാധിക്കുന്നതല്ല. 200 രൂപ അടക്കമുള്ള പുതിയ നോട്ടുകള്‍ ലഭ്യമാക്കുന്നതിന് എ.ടി.എം കള്‍ നേരിടുന്ന സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് സെന്‍ട്രല്‍ ബാങ്ക് തന്നെ പ്രസ്താവന ഇറക്കിയതായും ഇന്ദ്രാണ്ി തന്റെ ലേഖനത്തില്‍ പറയുന്നു.

എന്നാല്‍, കാര്‍ഷികവിളകളുടെ കൊയ്ത്ത് കാലവും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും പണത്തിന്റെ ആവശ്യം വര്‍ദ്ധിപ്പിക്കുമെന്നത് ആര്‍.ബി.ഐ ഓര്‍ക്കണമെന്നും ഇന്ദ്രാണി ഓര്‍മ്മിപ്പിച്ചു. ഏപ്രില്‍ ആറിന് രാജ്യത്ത് കറന്‍സി, നാണയങ്ങള്‍ എന്നീ രൂപങ്ങളിലുള്ളതും, ബാങ്കുകളിലുളള പണവും ചേര്‍ത്ത്് 18.43 ലക്ഷം കോടി രൂപയുടെ വിനിമയം നടക്കുന്നുണ്ട്. ഇത് നോട്ട് നിരോധനം നടക്കുന്നതിന് മുന്‍പ് വിനിമയം നടന്ന തുകയെക്കാള്‍. 45 ലക്ഷം കോടി രൂപ അധികമാണ്. ഇതില്‍ നിന്നുതന്നെ രാജ്യത്തെ ജനങ്ങളുടെ കറന്‍സി ഉപഭോഗത്തെ കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും, ആര്‍.ബി.ഐയും നടത്തിയ കണക്കുകൂട്ടല്‍ പാടെ തെറ്റിപോയെന്ന് മനസിലാക്കാമെന്നും അവര്‍ ലേഖനത്തില്‍ ല്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ പണമിടപാടുകളെ കുറിച്ചുള്ള ധാരണ തിരുത്തി കറന്‍സിയുടെ ആവശ്യകത മനസിലാക്കി അത് പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ ആര്‍.ബി.ഐ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Story by
Read More >>