ഉന്നതരുടെ കൊഴിഞ്ഞുപോക്ക്; ആശങ്കതീരാതെ ആക്സിസ് ബാങ്ക്

Published On: 11 April 2018 6:45 AM GMT
ഉന്നതരുടെ കൊഴിഞ്ഞുപോക്ക്; ആശങ്കതീരാതെ ആക്സിസ് ബാങ്ക്

ചെന്നൈ: ഉന്നതരുടെ കൊഴിഞ്ഞുപോക്കില്‍ ആക്സിസ് ബാങ്കില്‍ അനിശ്ചിതത്വം തുടരുന്നു. സേവന കാലാവധി തീരാന്‍ രണ്ടര വര്‍ഷം ബാക്കി നില്‍ക്കെ ആക്‌സിസ് ബാങ്ക് സിഇഒ ശിഖ ശര്‍മ സ്ഥാനമൊഴിയാന്‍ നില്‍ക്കുകയാണ്. സിഇഒയ്ക്ക് പുറമേ ഡെപ്യൂട്ടി എംഡി ശ്രീനിവാസന്‍, കോര്‍പറേറ്റ് ബാങ്കിങ് തലവന്‍ സിദ്ധാര്‍ഥ് രത് എന്നിവരും രാജിക്കത്ത് നല്‍കിയിട്ടുണ്ട്.

അപ്രതീക്ഷിതമായ തിരിച്ചടി ബാങ്കിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കാര്യമായ വെല്ലുവിളികള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉന്നതരുടെ കൊഴിഞ്ഞുപോക്ക് ബാങ്ക് വെല്ലുവിളിയായി ഏറ്റെടുത്ത് വിശ്വാസയോഗ്യമായ പിന്‍ഗാമികളെ ഉടന്‍ നിയമിക്കുമെന്ന് മാക്വാരി ക്യാപ്റ്റല്‍ സെക്യൂരിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2009ല്‍ ബാങ്ക് സിഇഒ ആയി ചുമതലയേറ്റ ശിഖ ശര്‍മ, ഇന്ത്യയിലെ വലിയ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ധനകാര്യസ്ഥാപനത്തിന്റെ തലപ്പത്ത് ഏറ്റവുമധികം കാലം സേവനം അനുഷ്ടിച്ചെന്ന ബഹുമതിയോടെയാണ് പടിയിറങ്ങുന്നത്.

ശിഖ ശര്‍മയ്ക്ക് നാലാം തവണയും അവസരം നല്‍കിയ ബാങ്ക് ഭരണ സമിതിയുടെ തീരുമാനത്തിനെതിരേ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. സിഇഒ ആയി നാലാം തവണയും നിയമിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആര്‍ബിഐ നേരത്തെ ബാങ്കിനോട് നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് ശിഖ ശര്‍മ 2018 ഡിസംബര്‍ 31ന് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്ക് ഭരണ സമിതി ഇക്കാര്യം വ്യക്തമാക്കിയത്. 2009ലാണ് ബാങ്ക് അവര്‍ സിഇഒ ആയി ചുമതലയേറ്റത്. ഈ വര്‍ഷം ജൂലൈലായിരുന്നു ശിഖയുടെ നാലാം ഘട്ടം ആരംഭിച്ചത്. എന്നാല്‍ 2016 സാമ്പത്തിക വര്‍ഷത്തില്‍ ധനനയം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ആര്‍ബിഐ ആക്‌സിസ് ബാങ്കിന് മൂന്ന് കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിന് പുറമെ 2016-17 വര്‍ഷത്തില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 156 ശമാനവും ഉയര്‍ന്നതും 59 കാരിയായ ശിഖ ശര്‍മക്കെതിരായ നീക്കത്തിന് കാരണമായെന്നുമാണ് വിലയിരുത്തല്‍.


Top Stories
Share it
Top