സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ പണമില്ല; ആര്‍ബിഐ പാനല്‍ രൂപീകരിച്ചു

ന്യൂഡല്‍ഹി: നോട്ട് നിരോധനക്കാലത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞുകിടക്കുന്നു. കര്‍ണാടക, മഹാരാഷ്ട്ര,...

സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ പണമില്ല; ആര്‍ബിഐ പാനല്‍ രൂപീകരിച്ചു

ന്യൂഡല്‍ഹി: നോട്ട് നിരോധനക്കാലത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞുകിടക്കുന്നു. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് പണമില്ലാതെ എടിഎമ്മുകള്‍ അടഞ്ഞുകിടക്കുന്നത്. ഡല്‍ഹിയിലെ ആളുകളും എടിഎമ്മുകളില്‍ നിന്നും പണം ലഭിക്കുന്നില്ലെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പരാതി ഉയര്‍ത്തിയിട്ടുണ്ട്.

ഇന്നലെ മുതല്‍ എ ടിഎമ്മുകളില്‍ നിന്നും നോട്ട് പിന്‍വലിക്കാനാവുന്നില്ലെന്ന് ഹൈദരാബാദില്‍ നിന്നും ആളുകള്‍ പരാതിപ്പെട്ടതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. വാരാണസിയില്‍ നിന്നും സമാന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിന് റിസെര്‍വ്വ് ബാങ്ക് പാനല്‍ രൂപീകരിച്ചിട്ടുണ്ട്.

ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ആര്‍ബിഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നതായാണ് റിപോര്‍ട്ട്. ചെലവു കഴിച്ച് പണം ബാക്കി വരുന്ന ബാങ്കുകള്‍ മറ്റ് ബാങ്കുകളെ സഹായിക്കണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടു.


Story by
Read More >>