അന്വേഷണം അവസാനിക്കും വരെ കൊച്ചാര്‍ അവധിയില്‍; സന്ദീപ് ബക്ഷി ഐ.സി.ഐ.സി.ഐ പുതിയ സി.ഒ.ഒ

Published On: 2018-06-19 05:00:00.0
 അന്വേഷണം അവസാനിക്കും വരെ കൊച്ചാര്‍ അവധിയില്‍; സന്ദീപ് ബക്ഷി ഐ.സി.ഐ.സി.ഐ പുതിയ സി.ഒ.ഒ

ഫിനാന്‍ഷ്യല്‍ ഡസ്‌ക്: ഐസിസിഐ ബാങ്ക് എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചന്ദ കൊച്ചാര്‍ തനിക്കെതിരായ അന്വേഷണം അവസാനിക്കുന്നതുവരെ അവധിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. ഇടക്കാല സിഇഒ ആയി ഇന്‍ഷുറന്‍സ് വിങിലെ സന്ദീപ് ബക്ഷിയെ നിയോഗിച്ചതായി ബോര്‍ഡ് അറിയിച്ചു. കൊച്ചാറിന്റെ അസാനിധ്യത്തില്‍ ബക്ഷി മുഴുസമയ ഡയര്‍ക്ടറും ചീഫ് ഓപറേറ്റിങ് ഓഫീസറുമായി പ്രവര്‍ത്തിക്കും.

ബാങ്കിന്റെ എല്ലാ കൈകാര്യകര്‍ത്താക്കളും സന്ദീപ് ബക്ഷിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബോര്‍ഡ് നല്‍കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചതായി ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. '' ബാങ്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഇനി സന്ദീപ് ബക്ഷിയായിരിക്കും ഉത്തരവാദി'' അടുത്ത 5 കൊല്ലത്തേക്കുളള സി ഒ ഒ ആയി അദ്ദേഹം ഇന്ന് ചുമതലയേല്‍ക്കുമെന്നും ബോര്‍ഡ് അറിയിച്ചു.


Top Stories
Share it
Top