രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍വ്വെ; സര്‍വ്വെഫലം തളളി ധനമന്ത്രി

വെബ്ഡസ്‌ക്: വന്‍കിടക്കാര്‍ക്ക് നല്‍കിയ വായ്പ കിട്ടാക്കടമായതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. 2017-2018...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍വ്വെ; സര്‍വ്വെഫലം തളളി ധനമന്ത്രി

വെബ്ഡസ്‌ക്: വന്‍കിടക്കാര്‍ക്ക് നല്‍കിയ വായ്പ കിട്ടാക്കടമായതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. 2017-2018 സാമ്പത്തികവര്‍ഷം പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം 87,370 കോടി രൂപയായതോടെ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുളള നീക്കത്തിലാണ് റിസര്‍വ്വ് ബാങ്ക്. കിട്ടാക്കടം തിരിച്ചുപിടിക്കാനായില്ലെങ്കില്‍ രാജ്യത്തിന്റെ സമ്പദ് ഘടനയെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാന്‍ ആസ്തി പുനഃസംഘടനാ കമ്പനി രൂപീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി പ്രത്യേക സമിതി കൊണ്ടുവരാനാണ് ആര്‍.ബി.ഐ നീക്കം.

രാജ്യത്തെ 21 പൊതുമേഖലാ ബാങ്കില്‍ ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കും മാത്രമാണ് 2017-18 ല്‍ നാമമാത്രലാഭം കൈവരിച്ചത്. ഇന്ത്യന്‍ ബാങ്ക് 1259 കോടിയും വിജയ ബാങ്ക് 727 കോടിയും ലാഭം നേടി. നീരവ് മോഡി 13,600 കോടി വെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നഷ്ടം 12,283 കോടിയാണ്. 2016-17ല്‍ 1325 കോടി ലാഭമായിരുന്നു. നഷ്ടക്കണക്കില്‍ 8238 കോടിയോടെ ഐ.ഡി.ബി.ഐയും 6547 കോടിയോടെ എസ്.ബി.ഐയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബാങ്കിങ് മേഖലയിലെ നിഷ്‌ക്രിയ ആസ്തി 2017 ഡിസംബര്‍വരെയുള്ള കണക്കുപ്രകാരം 8.31 ലക്ഷം കോടിയാണ്. കോര്‍പറേറ്റുകളുടെ കിട്ടാക്കടമാണ് ഇതില്‍ വലിയ പങ്കും.

ഉയര്‍ന്നതോതില്‍ കിട്ടാക്കടമുള്ള 11 ബാങ്കിനെ ആര്‍.ബി.ഐ ഇതിനോടകം വേഗത്തിലുള്ള തിരുത്തല്‍ നടപടി (പി.സി.എ) ചട്ടക്കൂട്ടിലാക്കിയിട്ടുണ്ട്. പി.സി.എയില്‍ ഉള്‍പ്പെട്ട ബാങ്കുകള്‍ക്ക് പുതിയ വായ്പകള്‍ അനുവദിക്കുന്നതിനും മറ്റും നിയന്ത്രണമുണ്ടാകും. കൂടുതല്‍ പൊതുമേഖലാ ബാങ്കുകളെ പി.സി.എയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ആര്‍.ബി.ഐ. കോര്‍പറേറ്റുകള്‍ക്കും മറ്റ് ഇടപാടുകാര്‍ക്കും പുതിയ വായ്പകള്‍ ലഭിക്കുന്നതിന് നിയന്ത്രണം വരും. ഇത് സമ്പദ് വ്യവസ്ഥ കൂടുതല്‍ മാന്ദ്യത്തിലേക്ക് തള്ളുമെന്ന ആശങ്കയിലാണ് കേന്ദ്ര സര്‍ക്കാര്‍.
സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ മോഡി സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്ന് വ്യക്തമാക്കിയുള്ള സര്‍വേ ഫലം റിസര്‍വ് ബാങ്ക് പുറത്തുവിട്ടതിനു പിന്നാലെയാണ് പൊതുമേഖലാ ബാങ്കുകളുടെ ഭീമമായ നഷ്ടക്കണക്ക് പുറത്തുവന്നത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളിലായി ആര്‍.ബി.ഐ നടത്തിയ ഉപഭോക്തൃ വിശ്വാസ സര്‍വേയിലാണ് ജനങ്ങള്‍ക്ക് മോഡി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. രാജ്യത്തിന്റെ പൊതുസാമ്പത്തികാവസ്ഥ മുന്‍ വര്‍ഷത്തേക്കാള്‍ മോശമായതായി സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനവും അഭിപ്രായപ്പെട്ടു. വരുംവര്‍ഷത്തില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് 28 ശതമാനത്തോളം പേരും അഭിപ്രായപ്പെട്ടു.

2018ല്‍ തൊഴില്‍സാഹചര്യങ്ങള്‍ കൂടുതല്‍ മോശപ്പെടുമെന്ന് 44.1 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 2014ല്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയത് 30.2 ശതമാനം മാത്രമായിരുന്നു. 2018ല്‍ തങ്ങളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടാകുമെന്ന് രേഖപ്പെടുത്തിയവര്‍ 50.8 ശതമാനംമാത്രമാണ്. 2014ല്‍ ഇത് 63.9 ശതമാനമായിരുന്നു. അതിനിടെ ആര്‍.ബി.ഐയുടെ ഉപഭോക്തൃ വിശ്വാസ സര്‍വേയിലെ കണ്ടെത്തലുകളെ ധനമന്ത്രി പീയുഷ് ഗോയല്‍ തള്ളി.


Story by
Read More >>