ജറ്റ് എയര്‍വെയ്‌സ് പ്രതിസന്ധി: മാനേജ്‌മെന്റുമായി സഹകരിക്കാമെന്ന് യുണിയന്‍

Published On: 2018-08-04 06:15:00.0
ജറ്റ് എയര്‍വെയ്‌സ്  പ്രതിസന്ധി: മാനേജ്‌മെന്റുമായി സഹകരിക്കാമെന്ന് യുണിയന്‍

വെബ്ഡസ്‌ക്: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാനേജ്‌മെന്റ് മുന്നോട്ടുവെയ്ക്കുന്ന പരിഹാരമാര്‍ഗത്തോട് സഹകരിക്കാമെന്ന പൈലറ്റ് യുണിയന്‍. ഇതോടെ പൈലറ്റുമാരുടെ ശമ്പളം പിടിക്കുന്ന നടപടി അവസാനിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കമ്പനി രക്ഷപ്പെടുത്താനുളള മാനേജ്‌മെന്റ് നടപടി അംഗീകരിക്കുന്നതായി ദേശീയ ഏവിയേറ്റേര്‍സ് ഗില്‍ഡാണ് അംഗീകരിച്ചത്.

കമ്പനി ഗുരുതരമായ പ്രതിസന്ധി നേരിടുന്നത് ബോദ്ധ്യപ്പട്ടതായി യുണിയന്‍ നേതാക്കള്‍ പറഞ്ഞു. എണ്ണവില കുത്തനെ വര്‍ദ്ധിച്ചു. രുപയുടെ വിപണനമൂല്യം സര്‍വ്വകാല തകര്‍ച്ച നേരിടുന്നു. യാത്രനിരക്കിലെ മാറ്റവും വലിയ പ്രതസന്ധിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കമ്പനിയെ പിന്തുണക്കുകയാണ് വേണ്ടതെന്നും യുണിയന്‍ നേതാക്കള്‍ പറഞ്ഞു.


Top Stories
Share it
Top