ഉത്തരേന്ത്യയിലെ പൊടിക്കാറ്റ്: രാജ്യത്തിന് കനത്ത ധനനഷ്ടം

Published On: 19 Jun 2018 6:30 AM GMT
ഉത്തരേന്ത്യയിലെ പൊടിക്കാറ്റ്: രാജ്യത്തിന് കനത്ത ധനനഷ്ടം

ഫിനാന്‍ഷ്യല്‍ ഡസ്‌ക്: ജനങ്ങള്‍ ഏറെ തിങ്ങിപാര്‍ക്കുന്ന വടക്കെ ഇന്ത്യയില്‍ വീശിയ കടുത്ത പൊടിക്കാറ്റ് രാജ്യത്തിനു വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയതെന്ന് ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 15,67,10,50,00,00,000.00 രൂപയുടെ നഷ്ടമാണ് പൊടിക്കാറ്റ് മൂലം രാജ്യത്തിനുണ്ടായത്. പൊടിക്കാറ്റ് കാരണം നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ആയിരകണക്കിനു വീടുകളും കാര്‍ഷിക വിളകളും തകര്‍ന്നു. നിരവധി വിമാനങ്ങള്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 20 ദശലക്ഷം പേര്‍ ദില്ലിയില്‍ മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. വായു വിഷലിപ്തമായത് ജനജീവതത്തെ ഗുരുതരമായി ബാധിച്ചു.

''ഇത് പുതിയ അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്. മുമ്പുണ്ടായിരുന്നില്ലാത്ത വിധമാണ് കാറ്റിന്റെ തീവ്രതയും ഫ്രീക്വന്‍സിയും'' ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ പോര്‍ സയന്‍സ് ആന്റ് എന്‍വിറോണ്‍മെന്റ് ഡയരക്ടര്‍ ജനറല്‍ സുനിത നാരായിന്‍ പറഞ്ഞു.

വനനശീകരണവും, മരൂഭൂമിവല്‍ക്കരണവും അമിത ഭൂഗര്‍ഭജലചൂഷണവുമാണ് ഈ പൊടിക്കാറ്റിനു കാരണമെന്നും അവര്‍ വിശദീകരിച്ചു. ഇന്ത്യയെ പോലുളള രാജ്യത്ത് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മരണ നിരക്ക് ഉയര്‍ത്തും കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. കാലാവസഥ പ്രശ്‌നം കാരണം ഇന്ത്യക്ക് പ്രതിവര്‍ഷം 80 ദശലക്ഷം ഡോളര്‍ നഷ്ടമുണ്ടാകുന്നുണ്ടന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2018 ല്‍ മാത്രം 50 ഗുരുതരമായ പൊടിക്കാറ്റ് 16 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീശി. 500 മരണം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്നത്: 2003-2017 വര്‍ഷങ്ങളില്‍ 22 കാറ്റാണ് ഇവിടങ്ങളില്‍ ഉണ്ടായത്. 1980- 2003 വര്‍ഷങ്ങള്‍ക്കിടയില്‍ ഒമ്പത് കാറ്റുകളും വീശിയതായി സി.എസ്.ഇ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ എല്ലാം കൂടി ഉത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ 5,000 പേര്‍ മരിച്ചു. കാര്‍ഷിക വിളകള്‍ നശിച്ചു.


Top Stories
Share it
Top