വലിയ കാര്യം മോശമായി നടപ്പിലാക്കി; ജിഎസ്ടിയെ കുറിച്ച് പി ചിദംബരം

Published On: 1 July 2018 8:15 AM GMT
വലിയ കാര്യം മോശമായി നടപ്പിലാക്കി; ജിഎസ്ടിയെ കുറിച്ച് പി ചിദംബരം

വെബ്ഡസ്‌ക്: ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ജിഎസ്ടി നടപ്പില്‍ വന്ന് ഒരു വര്‍ഷമായിട്ടും രാജ്യത്തെ സംമ്പദ്ഘടനയെ ശുദ്ധീകരിക്കാന്‍ സര്‍ക്കാറിനായിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

The GST is one of PM Modi's U-Turns. The shoddily implemented and over complicated GST has failed the economy. Despite this, PM Modi continues to gloat about it. #FailedGST pic.twitter.com/xVzyqY9vqG

— Congress (@INCIndia) July 1, 2018

പ്രധാനമന്ത്രിയുടെ 'യൂ ടേണ്‍' ആണ് ജിഎസ്ടി എന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ജിഎസ്ടിക്കെതിരെ പ്രമുഖ നേതാക്കള്‍ നിരവധി ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തത്. വളരെ നല്ല സംവിധാനം മോശമായി നടപ്പില്‍ വരുത്തിയതുകാരണം വ്യാവാസായികള്‍ക്കും മറ്റും ജിഎസ്ടി എന്നത് മോശം വാക്കായിമാറിയെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പറഞ്ഞു.


Top Stories
Share it
Top