ആര്‍.ബി.ഐ ഗവര്‍ണര്‍ ഇന്ന് പാര്‍ലമെന്ററി സമിതിക്കുമുമ്പില്‍ ഹാജറാകും

Published On: 2018-06-12 03:30:00.0
ആര്‍.ബി.ഐ ഗവര്‍ണര്‍ ഇന്ന് പാര്‍ലമെന്ററി സമിതിക്കുമുമ്പില്‍ ഹാജറാകും

വെബ്ഡസ്‌ക്: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഇന്ന് പാര്‍ലമെന്ററി പാനലിനു മുമ്പാകെ ഹാജരാകും. നോട്ട് നിരോധനത്തിനു ശേഷം ബാങ്കില്‍ തിരിച്ചെത്തിയ പണം, പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്, ബാങ്കുകളുടെ വര്‍ദ്ധിക്കുന്ന കിട്ടാക്കടം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട സമിതിയുടെ ചോദ്യങ്ങള്‍ അദ്ദേഹം നേരിടേണ്ടി വരും.മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംങ് ഉള്‍പ്പെടുന്ന ധനകാര്യസമിതിയാണ് ചോദ്യം ചെയ്യുക. സമിതി അദ്ധ്യക്ഷന്‍ കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയാണ്.

Top Stories
Share it
Top