പണ ചിലവില്ലാതെ പണം പിന്‍വലിക്കാം;പുതിയ വഴിയുമായി എസ്.ബി.ഐ

ന്യൂഡല്‍ഹി: നോട്ടിന് ക്ഷാമം നേരിട്ടു കൊണ്ടിരിക്കേ പണം പിന്‍വലിക്കാനുള്ള പുതിയ വഴിയൊരുക്കി സ്റ്റേറ്റ് ബാങ്ക്. ക്യാഷ് @പി.ഒ.എസ്( പോയിന്റ് ഓഫ് സെയില്‍)...

പണ ചിലവില്ലാതെ  പണം പിന്‍വലിക്കാം;പുതിയ വഴിയുമായി എസ്.ബി.ഐ

ന്യൂഡല്‍ഹി: നോട്ടിന് ക്ഷാമം നേരിട്ടു കൊണ്ടിരിക്കേ പണം പിന്‍വലിക്കാനുള്ള പുതിയ വഴിയൊരുക്കി സ്റ്റേറ്റ് ബാങ്ക്. ക്യാഷ് @പി.ഒ.എസ്( പോയിന്റ് ഓഫ് സെയില്‍) വഴി പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് ബാങ്ക് അറിയിച്ചു. ഇതുവഴി വ്യാപാര കേന്ദ്രങ്ങളില്‍ എസ്.ബി.ഐ സ്ഥാപിച്ച പി.ഒ.എസ് മെഷിന്‍ വഴി ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനാകും. ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നതിന് ചാര്‍ജുകള്‍ ഈടാക്കില്ല.

ഇതിനായി നഗരങ്ങളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കും. ആദ്യ രണ്ടു ഗ്രൂപ്പില്‍ വരുന്ന നഗരങ്ങളിലുള്ളവര്‍ക്ക് ദിവസത്തില്‍ 1000 രൂപയും മൂന്ന് മുതല്‍ ആറ് വരെയുള്ള ഗ്രൂപ്പിലുള്ള നഗരങ്ങളില്‍ 2000 രൂപയും പിന്‍വലിക്കാനാകും. എസ്.ബി.ഐയ്ക്ക് നിലവിലുള്ള 6.08 ലക്ഷം പി.ഒ.എസുകളില്‍ 4.78 ലക്ഷത്തിലും ഈ സേവനം ലഭ്യമാകും

അതേസമയം നോട്ടില്ലാത്തതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എ.ടി.എമ്മുകള്‍ അടഞ്ഞു കിടക്കുകയാണ്.

Story by
Read More >>