രാജ്യത്തെ 24 സര്‍വ്വകലാശാലകള്‍ വ്യാജം: യൂ.ജി.സി

Published On: 25 April 2018 5:00 PM GMT
രാജ്യത്തെ 24 സര്‍വ്വകലാശാലകള്‍ വ്യാജം: യൂ.ജി.സി

ന്യൂഡല്‍ഹി: അംഗീകാരമില്ലാത്ത 24 സര്‍വ്വകലാശാലകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബുധനാഴ്ച്ച യൂജിസി അറിയിച്ചു. ''24 സര്‍വ്വകലാശാലകള്‍ വ്യാജമാണ്. അവയില്‍ ചേര്‍ന്ന് ഡിഗ്രി എടുക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും ശ്രദ്ധിക്കണം'' എന്നറിയിച്ചുകൊണ്ടാണ് അംഗീകാരമില്ലാത്ത സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടത്.

വ്യാജ സര്‍വ്വകലാശാലയുടെ പട്ടിക താഴെ:-

24 വ്യാജസര്‍വ്വകലാശാലകളില്‍ 8 എണ്ണം പ്രവര്‍ത്തിക്കുന്നത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ്. കൊമേഴ്‌സ്യല്‍ യുണിവാഴ്‌സിറ്റി, യുണൈറ്റഡ് നാഷന്‍സ് യൂണിവാഴ്‌സിറ്റി, വൊക്കേഷണല്‍ യൂണിവാഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനിയറിങ്, വിശ്വകര്‍ന്ന ഓപ്പണ്‍ സര്‍വ്വകലാശാല, അദ്ധ്യാത്മിക വിശ്വവിദ്യാലയ, വാരണസി സംസ്‌കൃത വിദ്യാലയ എന്നിവ വ്യാജസര്‍വ്വകലാശാലകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

വ്യാജ സര്‍വ്വകലാശാലകള്‍ സംസ്ഥാനങ്ങള്‍ തിരിച്ച്

ഉത്തര്‍പ്രദേശ്‌
-------------
നാഷണല്‍ സര്‍വ്വകലാശാല ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപതിക്, കാണ്‍പൂര്‍ നേതാജി സുഭാഷ് ചന്ദ്ര ബോസ് സര്‍വ്വകലാശാല, അലിഗഡ് ഉത്തരപ്രദേശ് വിശ്വവിദ്യാലയ, കോസി കലാന്‍, മധുര മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍, പ്രതാപ് ഗഡ് വരാണസ്യ സംസ്‌കൃത വിദ്യാലയ, വരാണസി മഹിള ഗ്രാം വിദ്യാപീഠം, അലഹാബാദ് ഗാന്ധി വിദ്യാപീഠം, പ്രയാഗ്, അലഹാബാദ് ഇന്ദ്രപ്രസ്ത ശിക്ഷക പരിഷത്.

ഡല്‍ഹി
----------
എഡിആര്‍ സെന്‍ട്രിക് ജുരിഡിക്കല്‍ സര്‍വ്വകലാശാല, ഇന്ത്യന്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിങ് ഇന്‍സ്റ്റ്യട്യൂട്ട്, വിശ്വകര്‍മ്മ ഒപ്പണ്‍ സര്‍വ്വകലാശാല, കൊമേഴ്‌സ്യല്‍ സര്‍വ്വകലാശാല ദരിയാഗഞ്ച്, യുണൈറ്റഡ് നാഷന്‍സ് സര്‍വ്വകലാശാല, വൊക്കേഷണല്‍ സര്‍വ്വകലാശാല, അദ്ധ്യാത്്മിക വിശ്വവിദ്യാപീഢം, വരാണസ്യ സംസ്്കൃത വിശ്വവിദ്യാലയ

ഒഡീഷ
----------
നവഭാരത് ശിക്ഷ പരിഷത്, അന്നപൂര്‍ണ്ണ ഭവന്‍, റൂര്‍ക്കല, നോര്‍ത്ത് ഒഡീഷ കാര്‍ഷിക സര്‍വ്വകലാശാല.

വെസ്റ്റ് ബംഗാള്‍
-------------
ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ കൊല്‍ക്കത്ത
ഇന്‍സ്റ്റ്യൂട്ട് ഓഫ് അള്‍ട്ടര്‍ നേറ്റീവ് മെഡിസിന്‍ & റിസര്‍ച്ച്, കൊല്‍ക്കത്ത
---------------------
ബിഹാര്‍
---------
മൈഥിലി സര്‍വ്വകലാശാല/ വിശ്വവിദ്യാലയ, ദര്‍ബാങ്ക

കര്‍ണ്ണാടക
---------
ബാദഗണവി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ സര്‍വ്വകലാശാല, ബെല്‍ഗാം

സെന്റ് ജോണ്‍സ് സര്‍വ്വകലാശാല, കിശനാട്ടം

മഹാരാഷ്ട്ര
-----------
രാജ അറബിക് സര്‍വ്വകലാശാല, നാഗ്പൂര്‍

പുതുച്ചേരി
----------
ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എജ്യുകേഷന്‍


കഴിഞ്ഞ വര്‍ഷവും യുജിസി അംഗീകരമില്ലാത്ത സര്‍വ്വകലാശാലകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.


Top Stories
Share it
Top