മീനുകളില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന് സ്ഥിരീകരണം

Published On: 9 July 2018 2:30 AM GMT
മീനുകളില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന് സ്ഥിരീകരണം

വെബ്ഡസ്‌ക്: മാര്‍ക്കറ്റില്‍ വില്‍ക്കാനെത്തുന്ന മീനുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയതായി സ്ഥിരീകരണം. ചെന്നൈ നഗരത്തിലെ ചിന്താതിരിപേട്ട്, കാസിമേട് എന്നീ ചന്തകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലത്തിലാണ് ഫോര്‍മാലിന്‍ കണ്ടെത്തിയത്. ജയലളിത ഫിഷറിസ് സര്‍വ്വകലാശാലയായില്‍ നടന്ന പരിശോധനയിലാണ് മീനുകള്‍ കേടുവരാതെ സൂക്ഷിക്കാനായി ഫോര്‍മാലിന്‍ പ്രയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ജുലൈ-4, ജൂലൈ-8 തിയ്യതികളില്‍ വിപണിയില്‍ നിന്നും വാങ്ങിയ മത്സ്യങ്ങളിലാണ് ഫോര്‍മാലിന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

ബുധനഴ്ച നടത്തിയ പരിശോധനയില്‍ 13 ഇനം മീനുകളില്‍ ഒരിനത്തില്‍ മാത്രമായിരുന്നു ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞത്. അതെസമയം ഞായറാഴ്ച വാങ്ങിയ 17 ഇനം മീനുകളില്‍ 10 ഇനത്തില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഫോര്‍മാലിന്റെ ഉപയോഗം കണ്ണില്‍ ചൊറിയും തൊണ്ട, ത്വക് എന്നിവിടങ്ങളില്‍ അസ്വസ്ഥതയും ലിവറില്‍ കാന്‍സര്‍ പോലും ഉണ്ടാക്കാന്‍ കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

Top Stories
Share it
Top