ഗോരഖ്പൂര്‍ ശിശുമരണം: ഡോ. ഖഫീല്‍ഖാന് ജാമ്യം 

Published On: 25 April 2018 10:45 AM GMT
ഗോരഖ്പൂര്‍ ശിശുമരണം: ഡോ. ഖഫീല്‍ഖാന് ജാമ്യം 

ന്യൂഡല്‍ഹി: ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ഒാക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.ഖഫീല്‍ ഖാന്
അലഹാബാദ് ഹൈ കോടതി ജാമ്യം നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 2017 സെപതംമ്പര്‍ 2 മുതല്‍ ഡോ. കഫീല്‍ ജയിലില്‍ കഴിയുകയാണ്. 2017-ആഗസ്റ്റിലാണ് ബി ആര്‍ ഡി ആശുപത്രിയില്‍ കൂട്ടശിശുമരണം സംഭവിച്ചത്.

ആശുപത്രി അധികാരികളുടെ പങ്ക് മറച്ചു വെയ്ക്കാന്‍ ഖഫീലിനെ ബലിയാടാക്കിയതാണെന്ന്‌ ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തിനു പിന്നില്‍ ആശുപത്രി അധികാരികളായ ഉന്നതരുടെ പങ്കുണ്ടെന്നും അത് മറച്ചുവെയ്ക്കാന്‍ തന്നെ ബലിയാടാക്കിയെന്നുമുളള അദ്ദേഹത്തിന്റെ കത്ത് ജയിലില്‍ നിന്നും പുറത്തായിരുന്നു.

ജയിലില്‍ നിന്നുളള കത്ത് അദ്ദേഹത്തിന്റെ ഭാര്യ സബിസ്ത ദില്ലിയിലെ പ്രസ് ക്ലബില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. ഇതോടെ സംഭവം രാജ്യാന്തര ശ്രദ്ധ പതിയുകയായിരുന്നു. ഒക്‌സിജന്റെ അഭാവം കാരണം കുട്ടികള്‍ മരിക്കുന്നത് തടയാന്‍ സഹപ്രവര്‍ത്തകരോടൊപ്പം ഡോ.ഖഫീലും നിരവധി ശ്രമിച്ചതായും
വാര്‍ത്തകളുണ്ടായിരുന്നു.

Top Stories
Share it
Top