കുര്‍ക്കുറെയില്‍ പ്ലാസ്റ്റിക് : ഫേസ്ബുക്കിനും ട്വിറ്ററിനുമെതിരെ പരാതി

വെബ്ഡസ്‌ക്: ജുലൈ 20നു നിഖില്‍ ജോയ്‌സിന്റെ മെയില്‍ ഇന്‍ബോക്‌സില്‍ ആ ട്വിറ്റര്‍ നോട്ടിഫിക്കേഷന്‍ എത്തിയത് ഇങ്ങനെ: 'നിയമപരമായ ആവശ്യത്തിന് താങ്കളുടെ...

കുര്‍ക്കുറെയില്‍ പ്ലാസ്റ്റിക് : ഫേസ്ബുക്കിനും ട്വിറ്ററിനുമെതിരെ  പരാതി

വെബ്ഡസ്‌ക്: ജുലൈ 20നു നിഖില്‍ ജോയ്‌സിന്റെ മെയില്‍ ഇന്‍ബോക്‌സില്‍ ആ ട്വിറ്റര്‍ നോട്ടിഫിക്കേഷന്‍ എത്തിയത് ഇങ്ങനെ: 'നിയമപരമായ ആവശ്യത്തിന് താങ്കളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നു.' അതിനുകാരണം, 2015 ജൂണില്‍ ജോയിസ് ചെയ്ത ഒരു ട്വീറ്റാണ്. കുര്‍ക്കുറയെ കുറിച്ചുളളതായിരുന്നു അത്. ''കുറുക്കുറെ കത്തിക്കാന്‍ താങ്കള്‍ ശ്രമിച്ചുവോ?, അതില്‍ പ്ലാ ... ഉണ്ടെന്നായിരുന്നു, ആ ട്വീറ്റ്. ജോയിസിനെ പോലെ 1000 കണക്കിനാളുകളുടെ മെയില്‍ ഇന്‍ബോക്‌സില്‍ ഇതുപോലെ ട്വിറ്റര്‍ നോട്ടിഫിക്കേഷന്‍ വന്നു. 'താങ്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ഡല്‍ഹി ഹൈകോടതിക്ക് നിയമപരമായ ആവശ്യത്തിനായി ഞങ്ങള്‍ കൈമാറിയിരിക്കുന്നു' ഈ സന്ദേശമാണ് എല്ലാവര്‍ക്കും മെയിലില്‍ ലഭിച്ചത്.

ഫേസ്ബുക്ക്, യൂടൂബ് ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹമാധ്യമ പ്ലാറ്റുഫോമുകള്‍ക്കെതിരെ പെപ്‌സികോ കമ്പനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മേല്‍ പറഞ്ഞ നോട്ടിഫിക്കേഷന്‍ വന്നത്.

ജൂണ്‍ 1 നാണ് പെപ്‌സികോ 2.1 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ ടെക്‌നോളജിക്കല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ഒന്നിലധികം അപകീര്‍ത്തിക്കെതിരായ പരാതികള്‍ നല്‍കിയത്. പെപ്‌സികോയുടെ കുര്‍ക്കുറെ ബ്രാന്റിനെതിരെ അപകീര്‍ത്തിപരമായ സന്ദേശം നല്‍കിയെന്നാണ് പരാതി.

കുര്‍ക്കുറെയില്‍ പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്നും അത് ഉപയോഗത്തിനു പറ്റില്ലെന്നുമുളള സന്ദേശങ്ങള്‍ വിഡിയോ ആയിട്ടും അല്ലാതയും പോസ്റ്റു ചെയ്ത് വൈറാലായെന്നും പെപ്‌സികോ പരാതിയില്‍ പറയുന്നു.

അതെസമയം, ജോയിസ് പറയുന്നതിങ്ങനെ, '' എന്റെ ട്വീറ്റില്‍ കുര്‍ക്കുറുവില്‍ പ്ലാസ്റ്റിക്കുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പ്ലാ.. എന്നാണ് ഞാന്‍ ട്വിറ്റ് ചെയ്തത്.''

തിങ്കളാഴ്ചയാണ് കുര്‍ക്കുറക്കെതിരായി ട്വീറ്റ്/ പോസ്റ്റുകള്‍ ഇട്ട വ്യക്തികളുടെ വിശദവിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടു കോടതി സമൂഹമാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. ഇതെതുടര്‍ന്ന് മുദ്രവെച്ച കവറുകളില്‍ വിവരങ്ങള്‍ കൈമാറിയെന്നാണ് കമ്പനികളെ ഉദ്ധരിച്ച് ദി ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Story by
Read More >>