കാല റിലീസ് ; കുമാരസ്വാമിയോട് സുരക്ഷ ആവശ്യപ്പെട്ട് രജനികാന്ത്

Published On: 6 Jun 2018 6:00 AM GMT
കാല റിലീസ് ; കുമാരസ്വാമിയോട് സുരക്ഷ ആവശ്യപ്പെട്ട് രജനികാന്ത്

ബംഗളൂരു: തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രമായ കാലയ്ക്ക് കര്‍ണാടകയില്‍ റിലീസ് ചെയ്യാനാവശ്യമായ സുരക്ഷ ഒരുക്കണമെന്ന് താരം മുഖ്യമന്ത്രി കുമാരസ്വാമിയോട് ആവശ്യപ്പെട്ടു. കാവേരി പ്രക്ഷോഭത്തെ തുടര്‍ന്ന് കല റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കന്നട വാദികള്‍ പ്രക്ഷോഭത്തിലാണ്.

''കുമാരസ്വാമിയുടെ അവസ്ഥ മനസിലാക്കുന്നു, ലോകം മുഴുവനും റിലീസിഗ് നടക്കുമ്പോള്‍ കര്‍ണാടകയില്‍ മാത്രം നടക്കാതിരിക്കുന്നത് നല്ലകാര്യമല്ല'' കന്നടയിലുള്ള സന്ദേശത്തില്‍ രജനികാന്ത് പറയുന്നു.

അതേസമയം ചിത്രം റിലീസിംഗിനായി ആവശ്യമായ സുരക്ഷ കര്‍ണാടക സര്‍ക്കാര്‍ ഒരുക്കാണമെന്ന് കര്‍ണാടക ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു. കോടതി നിര്‍ദ്ദേശം നടപ്പിലാക്കുമെന്ന് കുമാരസ്വാമിയും പ്രതികരിച്ചു.

''ഒരു വ്യക്തിയും കന്നടക്കാരനും എന്ന നിലയില്‍ നിര്‍മ്മാതാക്കളോടും സംവിധായകരോടും ചിത്രത്തിന്റെ റിലീസിംഗ് നീട്ടിവെയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. കര്‍ണാടകയിലെ നിലവിലെ സാഹചര്യത്തില്‍ ചിത്രം റിലീസ് ചെയ്യുന്നത് നല്ലകാര്യമല്ല'', കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top