ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ജനുവരിയോടെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് അടുത്ത ജനുവരിയില്‍ തുടക്കം. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ്...

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ജനുവരിയോടെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് അടുത്ത ജനുവരിയില്‍ തുടക്കം. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രയിന്‍ ഇടനാഴിക്ക് 1.08 ലക്ഷം കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ജാപ്പനീസ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍ നിന്നാണ് പദ്ധതിക്കായി സര്‍ക്കാരിന് ഫണ്ട് ലഭിച്ചത്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തീകരിച്ച് മുംബൈയില്‍ നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

മുംബൈയില്‍ നിന്നും അഹമ്മദാബാദിലെത്താന്‍ നിലവില്‍ 8-9 മണിക്കൂര്‍ യാത്ര ചെയ്യേണ്ട സ്ഥാനത്ത് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ മതിയാവും. പദ്ധതിക്കായി 1400 ഹെക്ടര്‍ ഭൂമിയാണ് മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി ഇന്ത്യന്‍ റെയില്‍വെ കണ്ടത്തിയിരിക്കുന്നത്. 10000 കോടി രൂപ ചിലവഴിച്ചാണ് സ്ഥലമേറ്റെടുക്കുന്നതെന്ന് ദേശീയ അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ എംഡി അജല്‍ കാരെ പറഞ്ഞു.

Story by
Read More >>