ആപ്പിള്‍ ഫോണുകള്‍ക്ക് വിലക്കോ?

വെബ്ഡസ്‌ക്: ഇന്ത്യയില്‍ ആപ്പിളിന്റെ നല്ല കാലം തീരാറായോ, ആപ്പിളിനു മേല്‍ വിലക്കു വന്നേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടെലികോം റെഗുലേറ്ററി...

ആപ്പിള്‍ ഫോണുകള്‍ക്ക് വിലക്കോ?

വെബ്ഡസ്‌ക്: ഇന്ത്യയില്‍ ആപ്പിളിന്റെ നല്ല കാലം തീരാറായോ, ആപ്പിളിനു മേല്‍ വിലക്കു വന്നേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണം. ട്രായിയുടെ ഡി.എന്‍.ഡി ആപിന്റെ സേവനം അടുത്ത ആറു മാസത്തിലുള്ളില്‍ ഐഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ മൊബൈല്‍ ഓപറേറ്റര്‍മാര്‍ക്ക് ഐഫോണുകളിലുള്ള സേവനം മതിയാക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ ആപ്പിള്‍ ഫോണുകളില്‍ മൊബൈന്‍ സേവനങ്ങള്‍ പൂര്‍ണമായും നിരോധിക്കപ്പെടും.

ഡി.എന്‍.ഡി ആപ്പു വഴി ഉപഭോക്താക്കള്‍ക്ക് അന്യായമായി വരുന്ന കോളുകളെക്കുറിച്ചും സന്ദേശങ്ങളെക്കുറിച്ചും ട്രായിയോട് പരാതിപെടാന്‍ കഴിയും. മാത്രവുമല്ല, മൊബൈലില്‍ വരുന്ന കോളുകളും മെസ്സേജുകളും ട്രായിക്ക് നിരീക്ഷിക്കാനുമാകും. എന്നാല്‍ ഉപഭോക്താക്കളുടെ സ്വകാര്യത നഷടപ്പെടുമെന്നാണ് ആപ്പിള്‍ ഇതിനെതിരെ നിരത്തുന്ന വാദം. അതേസമയം, ഡിഎന്‍ഡി ആപ് ലഭ്യമാക്കുമെന്ന് നേരത്തെ ആപ്പിള്‍ ട്രായിക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇത് പാലിച്ചിട്ടില്ല. ഇതെതുടര്‍ന്ന് ആപ്പിളിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ട്രായ് .

Story by
Read More >>