സ്ത്രീകള്‍ക്കെതിരായ അതിക്രമം: വേണ്ടത് 1023 അതിവേഗ കോടതികള്‍

Published On: 29 July 2018 1:45 PM GMT
സ്ത്രീകള്‍ക്കെതിരായ അതിക്രമം: വേണ്ടത് 1023 അതിവേഗ കോടതികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ബലാത്സംഗ കേസുകള്‍ പരിഗണിക്കുന്നതിന് 1023 പ്രത്യേക അതിവേഗ കോടതികള്‍ ആവശ്യമുണ്ടെന്ന് നിയമ മന്ത്രാലയം. ഇത്തരം കേസുകളില്‍ മികച്ച അന്വേഷണം ഉറപ്പാക്കുന്നതിനും വേഗത്തിലുള്ള നടപടികള്‍ക്കുമാണ് ഇത്രയും കോടതികളുടെ ആവശ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ കോടതികള്‍ക്കായി 767.25 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 474 കോടി കേന്ദ്രം വഹിക്കും. പോസാകോ കേസുകളടക്കം ഈ കോടതികളാലാണ് പരിഗണിക്കുക. നിയമമന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

12 വയസിനു താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷനല്‍കാനുള്ള പുതിയ ഓര്‍ഡിനന്‍സിന്റെ ഭാഗമായാണ് അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനം. സ്ത്രീകള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്നതിനായി രാജ്യത്ത് 524 അതിവേഗകോടതികള്‍ നിലവിലുണ്ട്.

Top Stories
Share it
Top