കഠ്‌വ സംഭവം രാജ്യത്തിന് നാണക്കേടെന്ന് രാഷ്ട്രപതി

Published On: 18 April 2018 8:15 AM GMT
കഠ്‌വ സംഭവം രാജ്യത്തിന് നാണക്കേടെന്ന് രാഷ്ട്രപതി

ജമ്മു: കഠ്‌വയില്‍ എട്ടുവയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം രാജ്യത്തിന് നാണക്കേടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം പിന്നിട്ടിട്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് അപലപനീയമാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്താനും ശ്രദ്ധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും രാഷ്ട്രപതി പറഞ്ഞു.

ശ്രീ മാതാ വൈഷ്‌ണോ ദേവി സര്‍വകലാശാലയില്‍ ബിരുദധാനച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ചിരിക്കുന്ന മുഖമാണ് ഈ ലോകത്ത് ഏറ്റവും സുന്ദരം. ആ കുട്ടികളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. കുട്ടികള്‍ സുരക്ഷിതരായിരിക്കുക എന്നതാണ് സമൂഹത്തിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top