മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവം; തമിഴ്നാട് ഗവര്‍ണര്‍ മാപ്പുചോദിച്ചു

Published On: 2018-04-18 07:45:00.0
മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവം; തമിഴ്നാട് ഗവര്‍ണര്‍ മാപ്പുചോദിച്ചു

ചെന്നൈ: വാര്‍ത്താസമ്മേളത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് ക്ഷമ ചോദിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ക്ഷമ ചോദിച്ചത്. തന്റെ പ്രവര്‍ത്തിയെ മറ്റൊരര്‍ഥത്തില്‍ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന മാര്‍ക്കും ബിരുദവും വാഗ്ദാനം ചെയത് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി വഴങ്ങാന്‍ വനിതാ പ്രൊഫസര്‍ പ്രേരിപ്പിച്ച സംഭവത്തില്‍ ഗവര്‍ണറുടെ പേര് പരാമര്‍ശിച്ചിരുന്നു.

ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദി വീക്ക് പത്രത്തിലെ റിപ്പോര്‍ട്ടറായ ലക്ഷ്മി സുബ്രമഹ്ണ്യത്തിന്റെ കവിളില്‍ ഗവര്‍ണര്‍ തലോടുകയായിരുന്നു. ഈ സംഭവത്തില്‍ ഗവര്‍ണര്‍ ക്ഷമ ചോദിക്കണമെന്നാവശ്യപെട്ട് ചെന്നൈ പ്രസ്‌ക്ലബ് രാജ്ഭവനിലേക്ക് കത്തയച്ചിരുന്നു. ഡിഎംകെയും ഗവര്‍ണര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

അതേസമയം, വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി വഴങ്ങാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ തന്റെ പേര് പരാമര്‍ശിച്ചത് വസ്തുതാ വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ പക്ഷം.

Top Stories
Share it
Top