കഠ്‌വ ബലാത്സംഗക്കൊല; അപലപിച്ച് ഐക്യരാഷ്ട്രസഭ

Published On: 2018-04-14 05:45:00.0
കഠ്‌വ ബലാത്സംഗക്കൊല; അപലപിച്ച് ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ കത്തുവ ജില്ലയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ ഐക്യരാഷ്ട്രസഭ അപലപിച്ചു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം ഭയാനകമാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും അതിനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Top Stories
Share it
Top