ബിജെപിയെ പുറത്താക്കാന്‍ തന്ത്രപരമായ കൂട്ടുക്കെട്ടിന് കോണ്‍ഗ്രസ് 

Published On: 2018-08-04 04:15:00.0
ബിജെപിയെ പുറത്താക്കാന്‍ തന്ത്രപരമായ കൂട്ടുക്കെട്ടിന് കോണ്‍ഗ്രസ് 

വെബ്ഡസ്‌ക്: 2019 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി സഹകരിച്ചുളള നീക്കമാരംഭിച്ചു. ''ബിജെപിയെ പുറത്താക്കുകയെന്ന വികാരമാണ് എല്ലാ പ്രതിപക്ഷ കക്ഷികളുടേയും മുഖ്യലക്ഷ്യം. പ്രധാനമന്ത്രിയാരകണമെന്ന ചര്‍ച്ച തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നോക്കാം'' ഉന്നത കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

ഈ ലക്ഷ്യം നേടുന്നതിനായി എസ് പി, ബിഎസ്പി എന്നീ പാര്‍ട്ടികളുമായി തന്ത്രപരമായ ധാരണയിലെത്തിയതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതെസമയം, എന്‍ഡിഎയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

കോണ്‍ഗ്രസുമായി ചില സംസ്ഥാനങ്ങളില്‍ നേരിട്ട് പോരിലുളള പ്രാദേശിക പാര്‍ട്ടികളുമായി സഹകരണമുണ്ടാക്കുന്ന കാര്യത്തിലും തിരുമാനമായിട്ടില്ല. ഡല്‍ഹിയില്‍ എഎപി, തെലങ്കാനയില്‍ ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക വൈരികളാണ്. അതെസമയം, ഈ പാര്‍ട്ടികളെ തളളുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് നിലപരിശായ പശ്ചിംബംഗാളിലെ കൂട്ടുക്കെട്ടിനെ കുറിച്ചു നേതൃത്വം ഇതുവരെ ഒരു ധാരണയിലെത്തിയിട്ടില്ലെന്നാണ് രാഷ്ടീയ വൃത്തത്തില്‍ നിന്നും ലഭ്യമാകുന്ന വിവരം.

Top Stories
Share it
Top