സിൻഹ; ഗുജറാത്തിൽ ദളിതരുടെ പുതിയ വിപ്ലവം

Published On: 2018-06-03 09:00:00.0
സിൻഹ; ഗുജറാത്തിൽ ദളിതരുടെ പുതിയ വിപ്ലവം

അഹമ്മദാബാദ്​: ​​ഗുജറാത്തിൽ പുതിയ വിപ്ലവമുയർത്തി ദളിതുകൾ. ദളിത് പേരിനൊപ്പം 'സിൻഹ' എന്ന് ചേർക്കണമെന്ന സമൂഹമാധ്യമ ക്യാപെയ്ൻ ഇതിന്റെ ഭാ​ഗമായി ആരംഭിച്ചു. ഗുജറാത്തിൽ ഉന്നത ജാതിയിൽപ്പെട്ടവരുടെ പേരിനൊപ്പം ചേർക്കുന്ന പദമാണ് സിൻഹ. സിംഹം എന്നാണ് ഈ വാക്കിനർഥം.

കഴിഞ്ഞ മാസം മൗലിക് ജാവേദ് എന്ന 22കാരൻ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ സിൻഹ എന്ന് ചേർത്തിരുന്നു. ഇതിനെതിരെ ​ഗുജറാത്തിലെ ഉന്നതകുലത്തിൽപ്പെട്ട രജ്പുത് വിഭാ​ഗങ്ങൾ എതിർത്ത് രം​ഗത്തെത്തിയിരുന്നു. തുടർന്ന് ഇരു സമുദായങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​ഇതിന്റെ ചുവട് പിടിച്ചാണ് സമൂഹമാധ്യമങ്ങളിൽ പേരിനൊപ്പം സിൻഹ എന്ന് ചേർക്കുന്ന ക്യാപെയ്ൻ ആരംഭിച്ചത്. എന്നാൽ പേരിനൊപ്പം സിൻഹ എന്ന് ചേർത്തത് ആത്മാഭിമാനം ഉയർത്തുന്നതിനാണെന്ന് ജാവേദ് പറഞ്ഞു.

ദളിതുകളുടെ ആത്മാഭിമാനം ഉയർത്തുന്നതിനുള്ള പോരാട്ടമാണ് 'സിൻഹ' എന്ന് ചേർക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം. ക്യാപെയ്നോട് അനുഭാവം പുലർത്തി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പേരിനൊപ്പം സിൻഹയെന്ന് ചേർത്തിരിക്കുന്നത്.

എന്നാൽ ദലിതരുടെ ഈ ക്യാപെയ്ൻ രജ്​പുത്​ വിഭാഗങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിനാണ്​ വഴിവെച്ചത്​. പലൻപുരിൽ പേരിനൊപ്പം സിൻഹ്​ ചേർക്കുന്നത്​ ചടങ്ങായി ആഘോഷിച്ച23കാരന്റെ മീശയും താടിയും വടിപ്പിച്ചു. സംഭവത്തിൽ പോലീസ് ഒരാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പേര്​ മാറ്റുന്നത് അവനവന്റെ ഇഷ്​ടമാണെന്നും ദലിതനാണെന്നതിനാൽ അത്​ ആർക്കും തടയാൻ അവകാശമില്ലെന്നും ദലിത്​ സന്നദ്ധ പ്രവർത്തകർ പറഞ്ഞു.

Top Stories
Share it
Top