ആള്‍ക്കൂട്ട ആക്രമണം; രക്ഷപ്പെട്ടയാള്‍ക്ക് സംരക്ഷണം നല്‍കണം സുപ്രീം- കോടതി

ജൂൺ 18നാണ്​ 45കാരനായ ഖാസിം ഖുറേഷിയെന്ന ഇറച്ചി വ്യാപാരിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്​. ഇയാളുടെ കൂടെയുണ്ടായിരുന്ന സമിയുദ്ദീന്​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​തു. എന്നാൽ പശുവി​​ൻെറ പേരിലുള്ള ആക്രമണമല്ല നടന്നതെന്നായിരുന്നു പൊലീസ്​ വാദം.

ആള്‍ക്കൂട്ട ആക്രമണം; രക്ഷപ്പെട്ടയാള്‍ക്ക് സംരക്ഷണം നല്‍കണം സുപ്രീം- കോടതി

ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരായായ ആൾക്ക് സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി. ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ സമിയുദ്ദീന്​ (65) സംരക്ഷണം ഉറപ്പുവരുത്താൻ മീററ്റ്​ പൊലീസിന്​ കോടതി നിർദേശം നൽകി. ഇയാൾക്കെതിരായ ആക്രമവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട്​ സമർപ്പിക്കാനും പൊലീസിനോട്​ ആവശ്യപ്പെട്ടു.

ജൂൺ 18നാണ്​ 45കാരനായ ഖാസിം ഖുറേഷിയെന്ന ഇറച്ചി വ്യാപാരിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്​. ഇയാളുടെ കൂടെയുണ്ടായിരുന്ന സമിയുദ്ദീന്​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​തു. എന്നാൽ പശുവി​​ൻെറ പേരിലുള്ള ആക്രമണമല്ല നടന്നതെന്നായിരുന്നു പൊലീസ്​ വാദം.എന്നാൽ മർദ്ദനത്തിൻെറ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമിയുദ്ദീനെ ആള്‍ക്കൂട്ടം ചീത്ത വിളിക്കുന്നതിന്‍റെയും താടിപിടിച്ചു വലിച്ചു മർദിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ്​ പ്രചരിച്ചത്​.

നേരത്തേ എന്‍.ഡി.ടി.വി. പ്രതികളുടെ ഒളിക്യാമറാ അഭിമുഖം പുറത്ത് വിട്ടിരുന്നു. ആക്രമിച്ചത് തങ്ങളാണെന്നും പശുവിൻറെ പേരിൽ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് ജാമ്യത്തിലിറങ്ങിയ പ്രതികൾ അവകാശപ്പെടുന്ന ദൃശ്യമാണ് പുറത്തുവിട്ടിരുന്നത്. ഇതിനെ തുടർന്ന് കേസില്‍ എത്രയും വേഗത്തില്‍ വാദം കേള്‍ക്കണമെന്ന് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സമിയുദ്ദീൻ സമർപ്പിച്ച ഹർജിയെ തുടർന്നാണ് കോടതി കേസ് ഇന്ന് പരിഗണിച്ചത്.

Read More >>