സംഭവത്തില്‍ പ്രധാനമന്ത്രി മൌനം വെടിയണമെന്നും ഉമറിന് ആവശ്യമായ സുരക്ഷ നല്‍കണമെന്നും ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം നാല് തവണയാണ് എനിക്ക് വധഭീഷണിയുണ്ടായത്. സമാനമായ സംഭവങ്ങള്‍ ഉമര്‍ ഖാലിദിനും ഷെഹ്‍ല റാഷിദിനും ഉണ്ടായിട്ടുണ്ട്.

മോദി മൗനം വെടിയണം: മെവാനി

Published On: 2018-08-13 16:14:25.0
മോദി മൗനം വെടിയണം: മെവാനി

ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിനെ കൊല്ലാൻ ശ്രമിച്ചത് ​ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയേയും ഇല്ലാതാക്കിയവര്‍ തന്നെയെന്ന് ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും ആളുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഉമര്‍ ഖാലിദിനെതിരെ വ്യാജ ആരോപണങ്ങളും ഗൂഢാലോചനയും നടത്തി, അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാനും ഇല്ലാതാക്കാനും ശ്രമം നടത്തി വരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് അദ്ദേഹത്തിന് നേരെയുണ്ടായ വധശ്രമംമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പ്രധാനമന്ത്രി മൌനം വെടിയണമെന്നും ഉമറിന് ആവശ്യമായ സുരക്ഷ നല്‍കണമെന്നും ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം നാല് തവണയാണ് എനിക്ക് വധഭീഷണിയുണ്ടായത്. സമാനമായ സംഭവങ്ങള്‍ ഉമര്‍ ഖാലിദിനും ഷെഹ്‍ല റാഷിദിനും ഉണ്ടായിട്ടുണ്ട്. ഈയൊരു അവസ്ഥയിലും ഞങ്ങളില്‍ ആര്‍ക്കും തന്നെ ആവശ്യമായ സുരക്ഷ അധികൃതര്‍ ഒരുക്കി തന്നിട്ടില്ല. പ്രതികരിക്കുന്ന, സമരം നയിക്കുന്ന ആളുകളെയെല്ലാം കൊന്ന് ഇല്ലാതാക്കാം എന്നാണ് സര്‍ക്കാരും സംഘ്പരിവാറും കരുതുന്നതെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

Top Stories
Share it
Top