ഹര്‍ഷല്‍ പട്ടേലിന് ഈ സീസണിലെ ഐ.പി.എല്‍ നഷ്ടമാവും

ഹർഷലിന് പകരക്കാരനെ ഡൽഹി പ്രഖ്യാപിച്ചിട്ടില്ല.

ഹര്‍ഷല്‍ പട്ടേലിന് ഈ സീസണിലെ ഐ.പി.എല്‍ നഷ്ടമാവും

ന്യൂഡൽഹി: ഇന്ത്യൻ പേസർ ഹർഷൽ പട്ടേലിന് ഐ.പി.എല്ലിന്റെ ഈ സീസണിലെ ഇനിയുള്ള മത്സരങ്ങൾ നഷ്ടമാവും. കൈക്കുഴയ്ക്ക് പരിക്കേറ്റ ഹർഷലിന് ഒന്നര മാസമെങ്കിവും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഡൽഹി ക്യാപിറ്റൽസ് താരമായ ഹർഷലിന്റെ അഭാവം ടീമിന് തിരിച്ചടിയാവുമെന്നുറപ്പ്. ഈ സീസണിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഹർഷലിന് അവസരം ലഭിച്ചതെങ്കിലും തരക്കേടില്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. ഹർഷലിന് പകരക്കാരനെ ഡൽഹി പ്രഖ്യാപിച്ചിട്ടില്ല.