ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രവാസി വോട്ടര്‍മാര്‍ എത്തി തുടങ്ങി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം രാജ്യത്ത് പ്രവാസി വോട്ടർമാരായി 71,735 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 62,847 പുരുഷന്മാരും 3729 സ്ത്രീകളുമടക്കം 66,576 പേരും കേരളത്തിൽനിന്നുമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രവാസി വോട്ടര്‍മാര്‍ എത്തി തുടങ്ങി

ദുബൈ: ലോക്സഭാ തെരഞ്ഞെടുപ്പും ആഘോഷങ്ങൾക്കുമായി പ്രവാസി വോട്ടർമാർ ഗൾഫിൽ നിന്ന് യാത്ര തിരിച്ചു തുടങ്ങി. പ്രവാസി വോട്ടുകളുടെ എണ്ണത്തിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇപ്പോൾ അഞ്ചിരിട്ടി വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം രാജ്യത്ത് പ്രവാസി വോട്ടർമാരായി 71,735 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 62,847 പുരുഷന്മാരും 3729 സ്ത്രീകളുമടക്കം 66,576 പേരും കേരളത്തിൽനിന്നുമാണ്. രാജ്യത്താകെ 1.3 കോടി പ്രവാസികളുണ്ടെന്നാണ് കണക്ക്. പ്രവാസികൾക്ക് മുക്ത്യാർ വോട്ടവകാശം കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് ആയിരങ്ങൾ ഇത്തവണ പുതുതായി വോട്ടർ പട്ടികയിൽ പേരുചേർത്തത്.

പരമാവധി ആളുകളെ നാട്ടിലെത്തിച്ചു വോട്ടർ പട്ടികയിൽ പേര് ചേർത്ത് സമ്മതിദാനാവകാശം വിനയോഗിക്കാൻ വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രവാസി സംഘടനകളും മുന്നിട്ടിറങ്ങിയിരിക്കുകയാണ് .നാട്ടിലെന്നവണ്ണം പ്രവാസ ലോകത്തും പല സംഘടനകളും മീറ്റിങ്ങുകളും അതാത് മണ്ഡലങ്ങളിലെ തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണം എന്ന് അഭ്യർഥിച്ചു സോഷ്യൽ മീഡിയയിൽ കൂടിയും നേരിട്ടും സഹായം അഭ്യർഥിക്കുന്ന തിരക്കിലാണിപ്പോൾ. സൗജന്യമായും വലിയ ഇളവോടെയുമാണ് വിവിധ സംഘടനകൾ വിമാനടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. വോട്ടവകാശമുള്ള പ്രവാസികളിൽതന്നെ വലിയൊരു ഭാഗം മലബാറുകാരാണ്. എന്നാൽ വേനൽ അവധി ആഘോഷിക്കാൻ കുടുംബമായി ഗൾഫ് രാജ്യങ്ങളിലേക്ക് എത്തുന്നവരുടെ വോട്ട് എങ്ങനെ പിടിച്ചുനിർത്തും എന്നുള്ള ആശങ്കയും ചില സ്ഥാനാർത്ഥികൾക്കുണ്ട്.

Read More >>