അയോദ്ധ്യ വിധി; ചിത്രത്തിലില്ലാതെ വിഎച്ച് പി

വിഎച്ച്പിയെ ക്ഷേത്ര നിർമ്മാണത്തിൽ നിന്നും തഴഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് പുറത്തുവന്നിരിക്കുന്നത്

അയോദ്ധ്യ വിധി; ചിത്രത്തിലില്ലാതെ വിഎച്ച് പി

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമ ക്ഷേത്രനിർമ്മാണത്തിൽ നിന്നും വിശ്വ ഹിന്ദു പരിഷത്ത്(വി.എച്ച്.പി)യുടെ പിന്തുണയുള്ള രാം ജന്മസ്ഥാൻ ന്യാസിനെ കോടതി പുറത്താക്കി.

രാമ ക്ഷേത്ര നിർമ്മാണത്തിനായി മുന്നിൽ നിന്നിരുന്ന സംഘടനയാണ് വിഎച്ച്പി. ഇതിനായി മുമ്പ് തന്നെ ശിലകളും നിർമ്മാണ വസ്തുക്കളും അയോദ്ധ്യയിൽ സംഘടന എത്തിച്ചിരുന്നു. നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്ന വിഎച്ച്പിയെ ക്ഷേത്ര നിർമ്മാണത്തിൽ നിന്നും തഴഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

ക്ഷേത്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള നടത്തിപ്പും ട്രസ്റ്റിനു കീഴിലായിരിക്കും . ഇതിനായി മൂന്നു മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

Read More >>