പ്രണബ് മുഖർജിയുടേയും മീരാകുമാറിന്റേയും മക്കൾ ഇനി കോൺഗ്രസിന്റെ ദേശീയ വക്താക്കൾ

നിലവിൽ ഡൽഹി മഹിളാ കോൺ​ഗ്രസ് അദ്ധ്യക്ഷയാണ് ഷര്‍മിഷ്ഠ മുഖര്‍ജി.

പ്രണബ് മുഖർജിയുടേയും മീരാകുമാറിന്റേയും മക്കൾ ഇനി കോൺഗ്രസിന്റെ ദേശീയ വക്താക്കൾ

മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ മകള്‍ ഷര്‍മിഷ്ഠ മുഖര്‍ജിയേയും മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിന്റെ മകന്‍ അന്‍ഷുല്‍ കുമാറിനെയും കോണ്‍ഗ്രസിന്റെ ദേശീയ വക്താക്കളായി നിയമിച്ചു.

തിങ്കളാഴ്ചയാണ് നിയമനം നടന്നത്. നിലവിൽ ഡൽഹി മഹിളാ കോൺ​ഗ്രസ് അദ്ധ്യക്ഷയാണ് ഷര്‍മിഷ്ഠ മുഖര്‍ജി. പാർട്ടിയുടെ ദേശീയ വക്താവായി നിയമിച്ചതിന് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും, മുഖ്യ വക്താവ് രൺദീപ് സുർജേവാലയ്ക്കും നന്ദി പറയുന്നതായി ഇവർ ട്വിറ്ററിൽ കുറിച്ചു.

Read More >>