'കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാൻ ഇപ്പോൾ ഉറപ്പുനൽകുന്നു' ജാമിയ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് കട്ജു

വിദ്യാർഥിനികൾക്കു നേരെ പൊലീസ് നടത്തിയ അക്രമങ്ങളുടെ ഒരു വീഡിയോ പങ്കുവെച്ചായിരുന്നു കട്ജുവിന്റെ ട്വീറ്റ്.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു രംഗത്ത്. കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാൻ ഇപ്പോൾ ഉറപ്പുനൽകുന്നുവെന്നായിരുന്നു കഡ്ജുവിന്റെ പ്രതികരണം.വിദ്യാർത്ഥിനികൾക്കു നേരെ പൊലീസ് നടത്തിയ അക്രമങ്ങളുടെ ഒരു വീഡിയോ പങ്കുവെച്ചായിരുന്നു കട്ജുവിന്റെ ട്വീറ്റ്.

വിദ്യാർത്ഥികൾക്കെതിരായ പൊലീസ് ആക്രമണത്തെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമർശിച്ചു.രാജ്യത്തെ സർവകലാശാലകളിലേക്ക് പതുങ്ങിച്ചെന്ന് പൊലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുകയാണ്. ജനങ്ങളെ ശ്രദ്ധിക്കേണ്ട ഒരു സമയത്ത്, വിദ്യാർത്ഥികളെയും പത്രപ്രവർത്തകരെയും അടിച്ചമർത്തുകയാണ് സർക്കാർ. ഈ സർക്കാർ ഭീരുക്കളുടേതാണ്.ജനങ്ങളുടെ ശബ്ദത്തെ സർക്കാർ ഭയക്കുകയാണ്. വിദ്യാർത്ഥികളേയും മാദ്ധ്യമപ്രവർത്തകരേയും അടിച്ചമർത്തിയാണ് വടക്കുകിഴക്ക്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ബി.ജെ.പി അവരുടെ സാന്നിദ്ധ്യം അറിയിക്കുന്നതെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ഇതാണ് ഇന്ത്യൻ യുവാക്കൾ, അവരെ അടിച്ചമർത്താൻ നിങ്ങൾക്ക് കഴിയില്ല. ഇപ്പോഴല്ലെങ്കിൽ ഉടൻ നിങ്ങൾക്ക് അവരുടെ ശബ്ദം കേൾക്കേണ്ടി വരുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തില്‍ കൂടെയുണ്ടാവുമെന്ന് ജാമിയ ജാമിയ വൈസ് ചാൻസലർ വി.സി നജ്മ അക്തർ പറഞ്ഞു. എന്റെ വിദ്യാര്‍ത്ഥികളോടു ചെയ്തതുകണ്ടു സഹിക്കാനാകുന്നില്ല. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നാണ് എനിക്ക് അവരോടു പറയാനുള്ളത്. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ വിഷയം കഴിയാവുന്നിടത്തോളം മുന്നോട്ടുകൊണ്ടുപോകും ഈ പോരാട്ടത്തിൽ അവർക്കൊപ്പമുണ്ടാകുമെന്നും നജ്മ പറഞ്ഞു.

Read More >>