പൗരത്വ ഭേദഗതി നിയമം : വിഭജിച്ച ജനാധിപത്യം വേണ്ടാത്തവരോട് ഉത്തര കൊറിയയില്‍ പോകാന്‍ ആവശ്യപ്പെട്ട് മേഘാലയ ഗവര്‍ണര്‍

വിഭജിക്കപ്പെട്ട ജനാധിപത്യം ആവശ്യമില്ലാത്തവർ ഉത്തര കൊറിയയിലേക്ക് പോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം

പൗരത്വ ഭേദഗതി നിയമം : വിഭജിച്ച ജനാധിപത്യം വേണ്ടാത്തവരോട് ഉത്തര കൊറിയയില്‍ പോകാന്‍ ആവശ്യപ്പെട്ട് മേഘാലയ ഗവര്‍ണര്‍

ഷില്ലോങ്: പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി മേഘാലയ ഗവർണർ തഥഗത റോയ്. വിഭജിക്കപ്പെട്ട ജനാധിപത്യം ആവശ്യമില്ലാത്തവർ ഉത്തര കൊറിയയിലേക്ക് പോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'വിവാദപരമായ ഇന്നത്തെ അന്തരീക്ഷത്തിൽ മറന്നുപോകരുതാത്ത രണ്ടു കാര്യങ്ങളുണ്ട്. 1. രാജ്യം ഒരിക്കൽ മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ടതാണ്. 2. ഒരു ജനാധിപത്യം നിർബന്ധമായും വിഭജിക്കപ്പെടേണ്ടതാണ്. നിങ്ങൾക്ക് അതു വേണ്ടെങ്കിൽ ഉത്തര കൊറിയയിലേക്കു പോവുക.'- അദ്ദേഹം ട്വീറ്റ് ചെയ്തു.

പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ഗവർണറുടെ പരാമർശം. ട്വീറ്റ് പുറത്തുവന്ന് മമിക്കുറുകൾക്കകം തന്നെ പ്രതിഷേധക്കാർ രാജ്ഭവനു മുന്നിൽ സംഘടിക്കുകയും സുരക്ഷാ മാർഗങ്ങൾ തകർക്കാനും ശ്രമിച്ചു. ഇവർക്കു നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. രണ്ടു പൊലീസുകാർക്കും ഒട്ടേറെപ്പേർക്കു സംഭവത്തിൽ പരിക്കേറ്റു.

Read More >>