അയോദ്ധ്യ ഭൂമി വിധി; പ്രതികരണവുമായി നേതാക്കളും സംഘടനകളും

അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്നും മുസ്ലിംകൾക്ക് പള്ളി നിർമ്മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കർ അനുവദിക്കണമെന്നുമാണ് സുപ്രിം കോടതി വിധി.

അയോദ്ധ്യ ഭൂമി വിധി; പ്രതികരണവുമായി നേതാക്കളും  സംഘടനകളും

ന്യൂ‍ഡല്‍ഹി: അയോദ്ധ്യ ബാബറി മസ്ജിദ്- രാമ ജന്മഭൂമി കേസിൽ സുപ്രിം കോടതി വിധിയോട് പ്രതികരിച്ച് നേതാക്കൾ.

അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്നും മുസ്ലിംകൾക്ക് പള്ളി നിർമ്മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കർ അനുവദിക്കണമെന്നുമാണ് സുപ്രിം കോടതി വിധി.

കോടതി വിധിയെ മാനിക്കുന്നതായും എന്നാല്‍ വിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും സുന്നി വഖഫ് ബോര്‍ഡ് പ്രതികരിച്ചു.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും സമാധാനം കാത്തു സൂക്ഷിക്കണമെന്നും കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു.

കോടതി വിധിയെ അംഗീകരിക്കുന്നു സാമൂഹിക സമാധാനത്തിനും ഐക്യത്തിനും ഗുണകരമായ വിധിയാണിത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തർക്കങ്ങൾ ഉണ്ടാവരുതെന്നും ജനങ്ങളോടുള്ള അപേക്ഷയാണെന്നും ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ പറഞ്ഞു.

വിധിയെ സ്വാഗതം ചെയ്യുന്നതായും ആളുകൾ സമാധാനവും ഐക്യവും സൂക്ഷിക്കണമെന്നും അജ്മീർ ദർഗ മേധാവി പറഞ്ഞു. നീതിന്യായ കോടതിയുടെ വിധിയെ ഏവരും മാനിക്കണം. ലോകത്തിനു മുന്നിൽ നമ്മുടെ ഐക്യം കാണിച്ചു കൊടുക്കേണ്ട സമയമാണിതെന്നും ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുന്ന സമയമാണിതെന്നും ദർഗ തലവൻ സെയ്‌നുൽ ആബ്ദീൻ അലി ഖാൻ പറഞ്ഞു.

സന്തുലിതമായ വിധിയാണ് അയോദ്ധ്യ ഭൂമി തകർക്കത്തിൽ കോടതി പുറത്തുവിട്ടത് ജനങ്ങളുടെ വിജയമാണിത് - രാംലല്ല അഭിഭാഷകൻ സി എസ് വൈദ്യനാഥൻ പറ‍ഞ്ഞു. സുപ്രധാന വിധിയെന്ന് ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്‌.

അയോധ്യ കേസിൽ സുപ്രീം കോടതി വിധിയെ മാനിക്കുന്നു. നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള മതേതര മൂല്യങ്ങളും സാഹോദര്യത്തിന്റെ മനോഭാവവും അനുസരിക്കാനും സമാധാനവും ഐക്യവും നിലനിർത്താനും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും എല്ലാ സമുദായങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പരസ്പര ബഹുമാനത്തിന്റെയും ഐക്യത്തിന്റെയും പാരമ്പര്യം ഊട്ടിയുറപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ കോൺഗ്രസ് പ്രതികരിച്ചു.

വിധിന്യായത്തിന്റെ ചില വശങ്ങൾ രാജ്യത്തിന്റെ മതേതര ഘടന മെച്ചപ്പെടുത്താൻ സഹായിക്കും- സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ

Read More >>