സംഝോത എക്‌സ്പ്രസ് ഡല്‍ഹിയില്‍ എത്തി

സംഝോത എക്‌സ്പ്രസ് സര്‍വീസിൻെറ സർവ്വീസ് എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റഷിദ് അഹമ്മദ് ഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

സംഝോത എക്‌സ്പ്രസ് ഡല്‍ഹിയില്‍ എത്തി

ന്യൂഡൽഹി: ആർട്ടിക്കിൾ 370 എ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പാക്കിസ്താൻ നിര്‍ത്തിവച്ച സംഝോത എക്‌സ്പ്രസ് ഡല്‍ഹിയിലെത്തി. അഞ്ച് മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ ഡല്‍ഹിയില്‍ എത്തിചേര്‍ന്നത്‌. ട്രെയിനില്‍ ആകെ 117 യാത്രക്കാര്‍ ഉണ്ടായിരുന്നു. അവരില്‍ 76 പേര്‍ ഇന്ത്യക്കാരും 41 പേര്‍ പാക് സ്വദേശികളുമാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അട്ടാരി റെയില്‍വേ സ്റ്റേഷനില്‍നിന്നും ട്രെയിന്‍ പുറപ്പെട്ടത്‌. സംഝോത എക്‌സ്പ്രസ് സര്‍വീസിൻെറ സർവ്വീസ് എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റഷിദ് അഹമ്മദ് ഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതനുസരിച്ച് വാഗാ അതിർത്തിയിലാണ്‌ വ്യാഴാഴ്‌ച സംഝോത സർവീസ്‌ അവസാനിപ്പിച്ചത്‌. തുടർന്ന് ഇന്ത്യന്‍ റെയില്‍വെ ഡ്രൈവറെയും ക്രൂ അംഗത്തെയും അയച്ച് സംഝോത എക്‌സ്പ്രസ് മടക്കിക്കൊണ്ടുവരികയായിരുന്നു.

ന്യൂഡൽഹിയെയും ലാഹോറിനെയും ബന്ധിപ്പിച്ചാണ് സംഝോത എക്‌സ്‌പ്രസ് സർവ്വീസ് നടത്തിയിരുന്നത്. 1971ലെ ഇന്ത്യ–പാക്‌ യുദ്ധത്തിന്‌ അന്ത്യംകുറിച്ചുള്ള സിംല ഉടമ്പടിയെ തുടർന്ന്‌ 1976 ജൂലൈ 22നാണ്‌ ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ച്‌ സംഝോത്ത എക്‌സ്‌പ്രസ്‌ ഓടിത്തുടങ്ങിയത്‌. പലഘട്ടങ്ങളിലും സർവീസ്‌ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Read More >>