വയലിൽ മലമൂത്രവിസർജ്ജനം നടത്തിയെന്നാരോപണം; ആൾക്കൂട്ട മർദ്ദനമേറ്റ് ദലിത് യുവാവ് മരിച്ച സംഭവത്തിൽ ഏഴു പേർ പിടിയിൽ

സംഭവമറിഞ്ഞ് പെരിയത്തച്ചൂർ സബ് ഇൻസ്പെക്ടർ വിനോദ് സ്ഥലത്തെത്തിയിരുന്നെങ്കിലും ശക്തിവേലിനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായിരുന്നില്ല.

വയലിൽ മലമൂത്രവിസർജ്ജനം നടത്തിയെന്നാരോപണം; ആൾക്കൂട്ട മർദ്ദനമേറ്റ് ദലിത് യുവാവ് മരിച്ച സംഭവത്തിൽ ഏഴു പേർ പിടിയിൽ

തമിഴ്‌നാട്ടിൽ തുറസായ പ്രദേശത്ത് മലമൂത്രവിസർജ്ജനം നിർത്തിയെന്ന് ആരോപിച്ച് ക്രൂരമദ്ദനത്തിനിരയായ ദലിത് യുവാവ് മരിച്ച സംഭവത്തിൽ ഏഴുപേർ പിടിയിൽ. വില്ലുപുരത്തിനടത്ത് പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന ശക്തിവേല്‍ എന്ന 24കാരനാണ് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ജോലിക്കു പോകുന്നതിനിടെ ഇയാൾ മലമൂത്രവിസർജ്ജനം നടത്തുന്നതിനായി തുറന്ന സ്ഥലത്ത് നിൽക്കുന്നത് ഒരു സ്ത്രീ കാണുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടായതാണ് റിപ്പോർട്ട്. ഇയാൾ തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് സ്ത്രീ മറ്റുള്ളവരെ കൂടെ വിളിച്ചു കൂട്ടുകയായിരുന്നു.

ആൾക്കൂട്ടത്തെ കണ്ട ശക്തിവേൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. തുടർന്ന് കൈയും കാലും കെട്ടിയിട്ട് ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് പെരിയത്തച്ചൂർ സബ് ഇൻസ്പെക്ടർ വിനോദ് സ്ഥലത്തെത്തിയിരുന്നെങ്കിലും ശക്തിവേലിനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായിരുന്നില്ല. അടുത്ത ദിവസം ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലെത്താൻ നിർദേശിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ശക്തിവേലിന്റെ സഹോദരി തെയ്വനെെ സ്ഥലത്തെത്തിയാണ് ഇയാളെ വീട്ടിലേക്ക് കൊണ്ടുപോയത്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ബോധരഹിതനമായ ശക്തിവേല്‍ വീട്ടിലെത്തി കുറച്ചു മണിക്കൂറുകള്‍ക്കകം മരണപ്പെടുകയായിരുന്നു വെന്ന് സഹോദരി പറഞ്ഞു. ഇവര്‍ നല്‍കിയ പെരിയത്തച്ചൂർ പൊലീസിൽ നൽകിയ പരാതിയിലാണ് എഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Next Story
Read More >>