നടപടി എടുക്കാത്തതെന്ത്?ഞാൻ മരിക്കാൻ കാത്തിരിക്കയാണോ: സർക്കാരിനോട് പീഡനക്കേസിലെ പെൺകുട്ടി

മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ട് 15 ദിവസത്തിലധികമായി ഇതുവരെ കുറ്റക്കാർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. അവരെ സംരക്ഷിക്കാൻ അന്വേഷണ സംഘം ശ്രമിക്കുകയാണ് പെൺകുട്ടി ആരോപിച്ചു

നടപടി എടുക്കാത്തതെന്ത്?ഞാൻ മരിക്കാൻ കാത്തിരിക്കയാണോ: സർക്കാരിനോട് പീഡനക്കേസിലെ പെൺകുട്ടി

ഷാജഹാൻപുർ: ബി.ജെ.പി നേതാവ് ചിന്മയാനന്ദക്കെതിരായ പീഡനാരോപണക്കേസിൽ അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ലെന്നും മുൻ കേന്ദ്രമന്ത്രിയായ അദ്ദേഹത്തെ രക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും പീഡനത്തിനിരയായ പെൺകുട്ടി. പ്രത്യേക അന്വേഷണ സംഘത്തിന് എല്ലാ മൊഴികളും തെളിവുകളും നൽകിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും അന്വേഷണത്തിലും വരുന്ന കാലതാമസത്തെ ചോദ്യം ചെയ്താണ് നിയമവിദ്യാർത്ഥിയായ പെൺകുട്ടിയുടെ പ്രതികരണം.

അയാൾക്കെതിരെ നടപടി സ്വീകരിക്കാൻ ഞാൻ ജീവിതം അവസാനിപ്പിക്കാൻ കാത്തിരിക്കയാണോ ഉത്തർപ്രദേശ് സർക്കാർ എന്ന് പെൺകുട്ടി ചോദിച്ചു. മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ട് 15 ദിവസത്തിലധികമായി ഇതുവരെ കുറ്റക്കാർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. അവരെ സംരക്ഷിക്കാൻ അന്വേഷണ സംഘം ശ്രമിക്കുകയാണ് പെൺകുട്ടി ആരോപിച്ചു. ഒരു പക്ഷെ എന്റെ മരണത്തിനായി കാത്തിരിക്കയാവും അവർ നടപടി സ്വീകരിക്കാൻ. ഞാൻ ജീവിതം അവസാനിപ്പിക്കുമ്പോൾ അവർ ചിന്മയാനന്ദയ്‌ക്കെതിരെ നടപടി എടുത്തേക്കും. ഞാൻ ആത്മഹത്യ ചെയ്താൽ അധികാരികൾ എന്നെ വിശ്വസിക്കുമോ പെൺകുട്ടി ചോദിച്ചു.

ഒരു വർഷത്തിലേറെയായി ചിൻമയാനന്ദ് തന്നെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആരോപിച്ച 23 കാരിയായ യുവതി, മുൻ ബി.ജെ.പി എംപിയുടെ 35 വീഡിയോകളെങ്കിലും തന്റെ പക്കലുണ്ടെന്നും പറയുന്നു. ഈ വീഡിയോകളിലൂടെ തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു. ചിന്ദമയാനന്ദിന്റെ വസതിയിലേക്ക് തന്നെ വിളിച്ചുകൊണ്ടുപോയപ്പോൾ ഒളിക്യാമറയുള്ള കണ്ണട ധരിച്ചിരുന്നുവെന്നും അതുവഴി വീഡിയോ പകർത്തിയിരുന്നുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

Read More >>