യമുനാനദിയില്‍ ജലനിരപ്പ് ഉയരുന്നു; ആയിരം കുടുംബങ്ങളെ ഒഴിപ്പിച്ചു

Published On: 2018-07-29 07:30:00.0
യമുനാനദിയില്‍ ജലനിരപ്പ് ഉയരുന്നു; ആയിരം കുടുംബങ്ങളെ ഒഴിപ്പിച്ചു

വെബ്ഡസ്‌ക്: യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ദേശീയ തലസ്ഥാനനഗരമായ ഡല്‍ഹിയിലെ അപായ സൂചകത്തിന്റെ മുകളിലേക്ക് ജലനിരപ്പുയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. 1000 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചതായാണ് ഇപ്പോള്‍ ലഭ്യമായ കണക്കുകള്‍. കടുത്ത മഴയെതുടര്‍ന്ന് ഹരിയാനയിലെ ഹത്ത്‌നികുണ്ഡ് ബാരേജില്‍ നിന്നും വെളളം തുറന്നുവിട്ടതാണ് പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍ കാരണം. 205.46 മീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ ഒഴുക്ക്. 204. 83 മീറ്റര്‍ ആണ് അപകട സൂചകം.

Top Stories
Share it
Top