ഗ്രാനേറ്റ് ക്വാറിയിൽ സ്‌ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു

Published On: 4 Aug 2018 3:45 AM GMT
ഗ്രാനേറ്റ് ക്വാറിയിൽ സ്‌ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഗ്രാനേറ്റ് ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കുര്‍ണൂല്‍ ജില്ലയിലെ ഹാതി ബെല്‍ഗാളിലാണ് സ്‌ഫോടനമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അഞ്ചു പേരെ അലൂരു ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മൂന്ന് ട്രാക്ടറുകളും ഒരു ലോറിയും രണ്ട് കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. സ്‌ഫോടന വസ്തു നിയമപ്രകാരം ഐപിസി 3, 5 വകുപ്പുകള്‍ ചേര്‍ത്ത്‌ കേസ് രജിസ്റ്റര്‍ ചെയ്തതായി കുര്‍ണൂര്‍ എസ്പി അറിയിച്ചു. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Top Stories
Share it
Top