തിമിര ശസ്ത്രക്രിയ നടത്തിയ പതിനൊന്നുപേർക്ക് കാഴ്ച നഷ്ടപ്പെട്ടു

കാഴ്ച നഷ്ടപ്പെട്ട രോഗികൾക്ക് സർക്കാർ 50000 രൂപ ധനസഹായം പ്രഖ്യാപിച്ചു. രോഗികളുടെ തുടർ ചികിത്സ സർക്കാർ ഏറ്റെടുത്തു

തിമിര ശസ്ത്രക്രിയ നടത്തിയ പതിനൊന്നുപേർക്ക് കാഴ്ച നഷ്ടപ്പെട്ടു

ഇൻഡോർ: തിമിര ശസ്ത്രക്രിയ നടത്തിയ പതിനൊന്നുപേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ആഗസ്ത് എട്ടിന് ഇൻഡോറിലെ നഗരത്തിലെ ഇൻഡോർ ഐ ഹോസ്പിറ്റൽ എന്ന സ്വകാര്യ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ നടത്തിയവരാണ് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് അന്വേഷണം പ്രഖ്യാപിച്ചു.

14 പേർക്കാണ് തിമിര ശസ്ത്രക്രിയ നടത്തിയത്. ഇതിൽ പതിനൊന്നു പേർക്കാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് എ.എൻ.ഐ റിപ്പോർട്ടു ചെയ്തു.

ശസ്ത്രക്രിയ കഴിഞ്ഞവർക്ക് അണുബാധയുണ്ടായ കാര്യം അപ്പോൾ തന്നെ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നുവെന്ന് ആശുപത്രിയിലെ സീനിയർ സർജനായ ഡോ സുധീർ മഹാശബ്ധെ പറഞ്ഞു.

കാഴ്ച നഷ്ടപ്പെട്ട രോഗികൾക്ക് സർക്കാർ 50000 രൂപ ധനസഹായം പ്രഖ്യാപിച്ചു. രോഗികളുടെ തുടർ ചികിത്സ സർക്കാർ ഏറ്റെടുത്തു. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മദ്ധ്യപ്രദേശ് ആരോഗ്യമന്ത്രി തുൾസി സിലാവത് പറഞ്ഞു. അന്വേഷണത്തിനായി ഏഴുപേരടങ്ങുന്ന സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

Read More >>