പൊലീസ് അക്കാദമി പരീക്ഷയില്‍ ഐപിഎസുകാര്‍ക്ക് കൂട്ടതോല്‍വി

ഹൈദരാബാദ്: സര്‍ദാര്‍ ഭല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി (എസ്‌വിപിഎന്‍പിഎ) യുടെ പരിക്ഷയില്‍ ബഹുഭൂരിപക്ഷം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും തോല്‍വി....

പൊലീസ് അക്കാദമി പരീക്ഷയില്‍ ഐപിഎസുകാര്‍ക്ക് കൂട്ടതോല്‍വി

ഹൈദരാബാദ്: സര്‍ദാര്‍ ഭല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി (എസ്‌വിപിഎന്‍പിഎ) യുടെ പരിക്ഷയില്‍ ബഹുഭൂരിപക്ഷം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും തോല്‍വി. 2016 റെഗുലര്‍ റിക്രൂട്ട്‌മെന്റ് ബാച്ചിലെ 122 പേരില്‍ 119 പേരാണ് വിവിധ വിഷയങ്ങളിലായി തോറ്റത്.

വിദേശത്തുനിന്നുള്ള 14 പേരടക്കം ബാച്ചില്‍ ആകെ 136 പേരാണുണ്ടായിരുന്നത്. അക്കാദമിയില്‍ നിന്നും ബിരുദം നേടി അവരവരുടെ കേഡറ്റുകളില്‍ പ്രൊബേഷനിലുള്ളവരാണ് ഇവരെല്ലാം. പരീക്ഷയില്‍ തോറ്റെങ്കിലും പാസാകാന്‍ മൂന്ന് ശ്രമങ്ങളുള്ളതിനാല്‍ ഇവര്‍ക്ക് ഇനിയും പരീക്ഷയെഴുതാം. മൂന്നാമത്തെ ശ്രമത്തിലും പരാജയപ്പെടുകയാണെങ്കില്‍ മാത്രമേ ഇവര്‍ക്ക് സര്‍വീസ് നഷ്ടമാകൂ. മുഴുവന്‍ വിദേശീയരും പരീക്ഷയില്‍ തോറ്റിട്ടുണ്ട്.

ഈ ബാച്ചിലെ രണ്ടു പേര്‍ ഐപിഎസ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നതതിലും തോറ്റിരുന്നു. അങ്ങനെയാണെങ്കില്‍ ബാച്ചില്‍ ആകെയുള്ള 136 പേരില്‍ 133 പേരും ഒന്നോ അതിലധികം വിഷയങ്ങളിലോ തോറ്റവരാണ്. ഇതില്‍ ഇന്ത്യന്‍ പീനല്‍ കോഡും, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം ഇവര്‍ക്കെല്ലാം ഒക്ടോബറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് പങ്കെടുത്ത നടന്ന പാസിങ് ഔട്ട് പരേഡില്‍ മെഡലുകളും ട്രോഫികളും ലഭിച്ചിരുന്നു.

ഇതോരു അസാധാരണ സംഭവമാണ്. അക്കാദമിയുടെ ചരിത്രത്തില്‍ ഇത്തരമൊന്ന് സംഭവിച്ചിട്ടില്ല. പരീക്ഷയില്‍ തോല്‍ക്കുകയെന്നത് സാധാരണയാണ് എന്നാല്‍ കൂട്ട തോല്‍വി എന്നത് വലിയ കാര്യം തന്നെയാണ്. 90 ശതമാനത്തിലധികവും ആളുകള്‍ കോഴ്‌സിന്റെ അടിസ്ഥാന വിഷയങ്ങളായ ക്രമസമാധാന പാലനം, ആഭ്യന്തര സുരക്ഷ എന്നിവയിലാണ് പരാജയപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് എസ്‌വിപിഎന്‍പിഎയുടെ ഡയറക്ടര്‍ക്ക് മെയില്‍ അയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല എന്ന് ബാച്ചില്‍ ഉള്‍പ്പെട്ടുകയും ഇപ്പോള്‍ പ്രൊബേഷനില്‍ ഇരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ടൈസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

14 വിദേശീയരില്‍ അഞ്ച് വീതം ആളുകള്‍ റോയ്ല്‍ ബൂട്ടാന്‍ പൊലീസ് സര്‍വീസ്, നേപ്പാള്‍ പൊലീസ് സര്‍വീസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ബാക്കി നാലു പേര്‍ മാലിദ്വീപില്‍ നിന്നുള്ളവരും. ബാച്ചില്‍ 21 സ്ത്രീകളാണുണ്ടായിരുന്നത്.


Story by
Read More >>