ബീഹാറിലെ കോച്ചിങ് സെന്ററില്‍ പതിനാലുകാരിക്ക് എട്ട് മാസത്തെ പീഡനം

Published On: 31 July 2018 5:15 AM GMT
ബീഹാറിലെ കോച്ചിങ് സെന്ററില്‍ പതിനാലുകാരിക്ക് എട്ട് മാസത്തെ പീഡനം

പാട്‌ന: കോച്ചിങ് സെന്റര്‍ ഉടമ പതിനാലുകാരിയെ എട്ട് മാസത്തോളം പീഡിപ്പിച്ചതായി പരാതി. ബീഹാറിലെ മധേപുര ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി പീഡനകാര്യം വ്യാഴാഴ്ച അമ്മയെ അറിയിച്ചതോടെയാണ് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍ക്കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

കമ്പ്യുട്ടര്‍ കോച്ചിംങ് സെന്ററിലെ വിദ്യാര്‍ത്ഥിയായ തന്റെ മകളെ കോച്ചിങ് സെന്ററിന്റെ ഉടമ എട്ട് മാസത്തോളം ലൈംഗികപരമായി ചൂഷണം ചെയ്തുവെന്നുള്ള പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കോച്ചിങ് സെന്ററില്‍ റൈഡ് നടത്തിയതായും ഏതാനും കമ്പ്യുട്ടറുകള്‍ കണ്ടെടുത്തതായും പൊലീസ് പറയുന്നു. ആരോപണവിധേയനായ കോച്ചിങ് സെന്ററിന്റെ ഉടമ ഇപ്പോള്‍ ഒളിവിലാണ്.


Top Stories
Share it
Top