പെൺവാണിഭം: അഞ്ച് തായ്‌ലന്‍ഡുകാരുള്‍പ്പെടെ 15 പേര്‍ പിടിയില്‍

ഗുര്‍ഗാവ്: നഗരത്തിലെ 'സ്പാ' കേന്ദ്രത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 15 അം​ഗ പെണ്‍വാണിഭ സംഘത്തെ പിടികൂടി. ഇവരിൽ അഞ്ച് വിദേശികളാണ്. ...

പെൺവാണിഭം: അഞ്ച് തായ്‌ലന്‍ഡുകാരുള്‍പ്പെടെ 15 പേര്‍ പിടിയില്‍

ഗുര്‍ഗാവ്: നഗരത്തിലെ 'സ്പാ' കേന്ദ്രത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 15 അം​ഗ പെണ്‍വാണിഭ സംഘത്തെ പിടികൂടി. ഇവരിൽ അഞ്ച് വിദേശികളാണ്.

തായ്‌ലന്‍ഡില്‍ നിന്നുള്ളവരാണ് പിടിയിലായ വിദേശികള്‍. മണിപ്പൂരില്‍ നിന്നുള്ള അഞ്ചുസ്ത്രീകളും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പിടിയിലായ മറ്റുള്ളവര്‍. സംഘത്തില്‍ നാലു പുരുഷന്മാരുമുണ്ട്. പിടിയിലായവരില്‍ രണ്ടുപേര്‍ ഇടപാടുകാരാണെന്നും പൊലീസ് പറഞ്ഞു.

സിറ്റി പോലീസ് കമ്മീഷ്ണര്‍ കെ കെ റാവുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. പിടിയിലായവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്പാ കേന്ദ്രത്തിന്റെ ഉടമയ്ക്കു നേരെ വ്യഭിചാരക്കുറ്റത്തിനു വിദേശ നിയമ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും ഗുർ​ഗാവ് പോലീസ് പി.ആർ. സുഭാഷ് ബോ​ഗൻ പറഞ്ഞു. സ്പാ കേന്ദ്രം കൂടാതെ രണ്ടു നിശാകേന്ദ്രങ്ങളില്‍ കൂടി പോലീസ് നടത്തിയ റെയ്ഡില്‍ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

Story by
Read More >>