മദ്ധ്യപ്രദേശില്‍ 15 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു

ഭോപ്പാല്‍: 15 കാരിയെ ബലാല്‍സംഗം ചെയ്ത ശേഷം തിവെച്ച് കൊന്നതായി റിപ്പോര്‍ട്ട്. മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ദുഹാരപൂരിലാണ് സംഭവം. വ്യാഴാഴ്ച രാത്രി...

മദ്ധ്യപ്രദേശില്‍ 15 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു

ഭോപ്പാല്‍: 15 കാരിയെ ബലാല്‍സംഗം ചെയ്ത ശേഷം തിവെച്ച് കൊന്നതായി റിപ്പോര്‍ട്ട്. മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ദുഹാരപൂരിലാണ് സംഭവം. വ്യാഴാഴ്ച
രാത്രി ഗ്രാമത്തിലെ യുവാക്കളാണ് ക്രൂരകൃത്യം ചെയ്തതെന്ന്് പൊലീസ് പറഞ്ഞു.

കുടുംബാംഗങ്ങള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന കത്തികരിഞ്ഞ മൃതദേഹം വെളളിയായ്ച പൊലീസ് ഏറ്റുവാങ്ങി. രവീന്ദര്‍ കുമാര്‍, ഭഗത് എന്നിവര്‍ ചേര്‍ന്ന് കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് ശരീരത്തില്‍ തീ കൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീട്ടില്‍ തീപടര്‍ന്നു ഓടുന്ന സഹോദരിയെ രക്ഷിക്കാനെത്തിയ സഹോദരനെ സംഘം ഞെട്ടിച്ചതായും പൊലീസ് പറഞ്ഞു. ''രണ്ട് കുറ്റവാളികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.'' അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കേസ് അതിവേഗ കോടതിയില്‍ വിചാരണ നടത്തുമെന്നും കൂട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും മദ്ധ്യപ്രദേശ് അഭ്യന്തര മന്ത്രി ഭുപേന്ദ്ര സിംങ് പറഞ്ഞു.

Story by
Read More >>